HOME
DETAILS
MAL
മൂഫിയയുടെ ആത്മഹത്യ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്
backup
November 24 2021 | 08:11 AM
തിരുവനന്തപുരം: ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മൂഫിയ പര്വീന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ആലുവ റൂറല്‍ എസ്.പി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അതേസമയം മൂഫിയയുടെ മരണത്തില്‍ ഡി.വൈ.എസ്.പി എസ്പി ക്ക് റിപ്പോര്‍ട്ട് കൈമാറി.
ഭര്‍ത്താവ്, മാതാപിതാക്കള്‍,ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി കൈമാറിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ഐ സുധീറിനെതിരെ നടപടി ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."