HOME
DETAILS
MAL
വിഷപ്പുകയില്‍ നിന്ന് രക്ഷയില്ലാതെ ഡല്‍ഹി; ഉദ്യോഗസ്ഥര്‍ ഇത്രയും കാലം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രിം കോടതി
backup
November 24 2021 | 13:11 PM
ഡല്‍ഹി: ഡല്‍ഹിയിലെ വായുഗുണനിലവാര പ്രതിസന്ധിയില്‍ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് സുപ്രിം കോടതി. മലിനീകരണതോത് കുറഞ്ഞാലും കേസ് കേള്‍ക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
മൂന്നാഴ്ച്ച പിന്നിട്ടിട്ടും ഡല്‍ഹിയും നഗരങ്ങളും വിഷപ്പുകകൊണ്ട് മൂടിയിരിക്കുകയാണ്. നിലവിലെ സ്ഥിതിഗതികള്‍ പ്രവചിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടങ്ങല്‍ കത്തിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ഇത്രയും വര്‍ഷം എന്തുചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.
ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. എന്നാല്‍ ഡല്‍ഹിയില്‍ വായു ഗുണ നിലവാരം ഉയരുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."