എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയത്; 'ഹലാല്‍' എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ? ഹരജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹരജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമലയില്‍ പ്രസാദ നിര്‍മാണത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ശര്‍ക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി എസ്.ജെ.ആര്‍. കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം.
ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.'ഹലാല്‍' എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോയെന്നും എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്നും കോടതി ആരാഞ്ഞു. ഹലാല്‍ നല്‍കുന്നതിന് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡുണ്ടെന്നും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പമെന്നും കോടതി ചോദിച്ചു. കാര്യങ്ങള്‍ പരിശോധിക്കാതെയാണോ ഹരജി ഫയല്‍ ചെയ്യുന്നതെന്നും കോടതി ശാസിച്ചു.
ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ശര്‍ക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. ഇവരെ കക്ഷി ചേര്‍ക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."