പുതിയ കൊവിഡ് വകഭേദം; അതീവമാരകമെന്ന് ബ്രിട്ടൻ; യാത്രാവിലക്കിനെതിരേ ഡബ്ല്യു.എച്ച്.ഒ
ലണ്ടൻ
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ബി.1.1.529 ഇതുവരെ കണ്ടെത്തിയവയിൽ ഏറെ മാരകമാണെന്നും ഇതിനെതിരേ വാക്‌സിനുകൾ ഫലപ്രദമാകുമോയെന്ന് വ്യക്തമല്ലെന്നും ബ്രിട്ടിഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ്. എത്ര നേരത്തെ മുൻകരുതലെടുക്കുന്നോ അത്രയും നല്ലത് എന്നാണ് മുന്നനുഭവങ്ങൾ പഠിപ്പിച്ചതെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള യാത്ര വിലക്കിയതിനെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.
ധൃതിപ്പെട്ട് യാത്രാ വിലക്കേർപ്പെടുത്തേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പുതിയ വൈറസ് വകഭേദത്തിന്റെ സ്വഭാവം മനസിലാക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നും സംഘടന അഭിപ്രായപ്പെട്ടു.
വൈറസ് പലതവണ ജനിതകവ്യതിയാനം സംഭവിച്ചതാണെന്നാണ് പ്രാഥമിക പഠനങ്ങൾ കാണിക്കുന്നത്. ഇതു സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഇത് എത്രത്തോളം അപകടകാരിയാണെന്നും എങ്ങനെ ബാധിക്കുന്നു എന്നതെല്ലാം വ്യക്തമാകേണ്ടതുണ്ട്- സംഘടനയുടെ വക്താവ് ക്രിസ്ത്യൻ ലിൻഡ്‌മെയർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."