കുര്‍ബാന ഏകീകരത്തില് വത്തിക്കാന്‍ ഇടപെടല്‍; എറണാകുളം-അങ്കമാലി അതിരൂപതക്ക് നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ അനുമതി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരും. നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്കി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെത്തുടര്ന്നാണ് തീരുമാനം.
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.
വത്തിക്കാന്‍ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കി.നാളെ മുതല്‍ ആണ് സിറോ മലബാര്‍ സഭയ്ക്ക് കീഴില്‍ പരിഷ്കരിച്ച ആരാധന ക്രമം നിലവില്‍ വരേണ്ടത്. അതെ സമയം പുതിയ കുര്‍ബാന ടെക്സ്റ്റ് എറണാകുളം അങ്കമാലി അതിരൂപതയും അംഗീകരിച്ചിട്ടുണ്ട്.കുര്‍ബാന പരിഷ്കരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അടക്കം 6ഓളം രൂപതകളില്‍ പ്രതിഷേധം ഉണ്ടായിരുന്നു.
എന്നാല്‍ സിറോ മലബാര്‍ സഭാ കുര്‍ബാന ഏകീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാട്. ഏകീകരിച്ച കുര്‍ബാന ക്രമം നടപ്പാക്കും. കുര്‍ബാന ഏകീകരണം ഈ മാസം 28ന് തന്നെ നടപ്പാക്കുമെന്നും ആലഞ്ചേരി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."