മരംമുറി: ബെന്നിച്ചന് തോമസിനെ സസ്പെന്‍ഡ് ചെയ്തതില്‍ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമനോട് ചേര്‍ന്നുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കികൊണ്ട് ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതില്‍ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം.
ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്കിയ വൈല്‍ഡ്ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഐ.എഫ്.സ് ഉദ്യോഗസ്ഥരുടെ കേഡര്‍ അതോറിറ്റിയായ കേന്ദ്രത്തിന് സസ്പെന്‍ഷനിലേക്ക് നയിച്ച കാരണങ്ങള്‍ അറിയില്ലെന്നും, എത്രയും വേഗം ഇതുസംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാനും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് എ,കെ മൊഹന്തി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിന് നവംബര്‍ 11ന് ആണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."