പാര്‍ട്ടി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു; 20 സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു
കണ്ണൂര്‍: പാര്‍ട്ടി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ മാന്തംകുണ്ടിലെ 20 സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. ലോക്കല്‍ കമ്മിറ്റിമെമ്പറടക്കം 20 പേരാണ് സി.പി.ഐയിലേക്ക് കൂടുമാറിയത്. ലോക്കല്‍ സെക്രട്ടറിയുടെ വിഭാഗീയ പ്രവര്‍ത്തനം, പകപോക്കല്‍, സാമ്പത്തിക അരാജകത്വം സഹിക്കാവുന്നതിലപ്പുറമാണെന്നും ഇത് നേതൃത്വത്തോട് പറഞ്ഞു മടുത്തുവെന്നും പാര്‍ട്ടിവിട്ടവര്‍ പറയുന്നു.
ഇത്തരക്കാരെ നേതാക്കള്‍ തന്നെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്. വ്യക്തമായ തെളിവ് സഹിതം പരാതി നല്‍കിയിട്ടും പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇവര്‍ ആരോപിക്കുന്നു. നേതാക്കള്‍ക്ക് ഒരേ വിഷയത്തില്‍ ഇരട്ട നീതിയാണ്.
പാര്‍ട്ടി സഖാക്കളെ പക്ഷപാതപരമായി കാണുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പാര്‍ട്ടിക്കകത്തെ കള്ളനാണയങ്ങളെ സംരക്ഷിക്കുന്ന നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആരോപിക്കുന്നു. ഇനിയുള്ള പ്രവര്‍ത്തനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."