HOME
DETAILS
MAL
ട്രെയിനിടിച്ച് ആനകള്‍ ചരിഞ്ഞ സംഭവത്തില്‍ തര്‍ക്കം; വേഗനിയന്ത്രണ ചിപ്പ് ഉദ്യോഗസ്ഥര്‍ എടുത്തതായി ആര്‍പിഎഫ്
backup
November 27 2021 | 13:11 PM
പാലക്കാട്: കോയമ്പത്തൂരില്‍ കാട്ടാനകള്‍ ട്രെയിന്‍ തട്ടി ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും പാലക്കാട് റെയില്‍വെ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വനംവകുപ്പ് ജീവനക്കാരെ ആര്.പി.എഫ് തടഞ്ഞുവെച്ചു. വേഗത സംബന്ധിച്ച ചിപ്പ് തേടിയെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
ട്രെയിനിന്റെ വേഗനിയന്ത്രണ ചിപ്പ് ഉദ്യോഗസ്ഥര്‍ എടുത്തതായി ആര്‍പിഎഫ് ആരോപിച്ചു. തമിഴ്നാടിന്റെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേരെ പാലക്കാട് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
ചിപ്പ് തിരികെ നല്‍കിയില്ലെങ്കില്‍ മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തുമെന്നാണ് റെയില്‍വേയുടെ നിലപാട്. തമിഴ്നാടിന്റെ നടപടി നിയമവിരുദ്ധമാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."