യു.എ.ഇയുടെ വളര്‍ച്ചയില്‍ മലയാളി സമൂഹം സമ്പന്നമായ പിന്തുണ നല്കി; ബ്രിഗേഡിയര്‍ ജനറല്‍
ദുബൈ: സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചുകൊണ്ടിരിക്കന്ന യു.എ.ഇക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ജനസമൂഹമാണ് മലയാളികളെന്ന് ദുബൈ പൊലീസ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖാദിം സുറൂര്‍ അല്‍ മസാം. യു.എ.ഇയുടെ വളര്‍ച്ചയില്‍ ഒപ്പം നിന്നുകൊണ്ട് മലയാളികള്‍ നല്കിയ സംഭാവനകള്‍ മാതൃകാപരവും ഇമറാത്തിയുടെ ഹൃദയത്തില്‍ ഇടംപിടിച്ചതുമാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു.
യു.എ.ഇയുടെ 50 -ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി നടത്തിവരുന്ന 50ഇന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച നേതൃസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍.
പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകനും ഓവര്‍സീസ് കെ.എം.സി.സി ചീഫ് ഓര്‍ഗനൈസറുമായ സി.വി.എം വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തി. യഹ്യ തളങ്കര, പി.കെ അന്‍വര്‍ നഹ, ഹുസൈനാര് ഹാജി എടച്ചാക്കൈ സംസാരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ ഏറാമല സ്വാഗതം പറഞ്ഞു.
കായക്കൊടി ഇബ്രാഹിം മുസ്ല്യാര്‍ , മുസ്തഫ തിരൂര്‍ , പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ.സാജിദ് അബൂബക്കര്‍ , ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, ഹനീഫ് ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര , എന്‍.കെ ഇബ്രാഹിം, ആര്.ഷുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി, അഷ്റഫ് കൊടുങ്ങല്ലൂര്‍ , കെ.പി.എ സലാം, അഡ്വ.ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു,ഹസന് ചാലില്‍, എസ്.നിസാമുദ്ദീന്‍, എ. പി അബ്ദുല്‍ ബാഖി സംബന്ധിച്ചു. പ്രവാസത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ പൊന്നാട അണിയിച്ചു.
76മണിക്കൂര്‍ തുടര്‍ച്ചയായി ബിസിനസ് ട്രെയിനിംഗ് നടത്തി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ എം.പി റഷീദ് , ബിസിനസ് പ്രമുഖന് തറാല് സൂപ്പി ഹാജി എന്നിവരെ പ്രത്യേക ഉപഹാരം നല്കി ചടങ്ങില്‍ ആദരിച്ചു. ദുബൈ നഗരത്തിന്റെ വളര്‍ച്ചയും കെഎംസിസിയുടെ ചരിത്രവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിര്‍മ്മിച്ച പ്രത്യേക ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ടായി. മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, സൈനുദ്ദീന്‍ ചേലേരി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രകാരം നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് പിന്നില്‍ സാദിഖ് ബാലുശ്ശേരി , മൂസ മുഹ്സിന് എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി. ഹാഫിസ് ഹസം ഹംസ ഖിറാഅത്ത് നടത്തി . മൂസ മുഹ്സിന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."