വീട്ടമ്മയെ പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി; സി.പിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസ്
തിരുവല്ല: തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ പീഡിപ്പിച് നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡി.വൈ.എഫ്.ഐ നേതാവ് നാസര്‍ എന്നിവരുള്‍പെടെയുള്ളവരാണ് പ്രതികള്‍. സി.പി.എം മുന്‍ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്.
നഗ്നചിത്രം പ്രചരിപ്പിച്ചതിന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര് മനു ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ വര്‍ഷം മെയ് മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. സി.പി.എം പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയാണ് നേതാക്കളുടെ ആക്രമണത്തിന് ഇരയായത്. കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി.
സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിച്ചു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. സിപിഎം നേതാക്കള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുക്കാന്‍ പൊലിസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. പത്തനംതിട്ട എസ്പിക്ക് നല്കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."