HOME
DETAILS
MAL
പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുതെന്ന് മന്ത്രി
backup
December 01 2021 | 03:12 AM
തിരുവനന്തപുരം
സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഈടാക്കാൻ പാടില്ലെന്ന് മന്ത്രി ജി.ആർ അനിൽ.
അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ കാർഡിൻ്റെ പ്രിൻ്റെടുക്കാനാകും. പുതിയ മാതൃകയിലുള്ള ആധാർ സൈസ് റേഷൻ കാർഡിന്റെ പ്രിൻ്റെടുക്കുന്നതിന് ചില അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല.
ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കാർഡ് പ്രിൻ്റെടുക്കാൻ കഴിയുന്ന സൗകര്യമുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് അതും ആശ്രയിക്കാം. ഈ സൗകര്യം അപകടമുണ്ടാക്കുമെന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ഒന്നിലധികം പകർപ്പെടുത്താലും ഒരു കാർഡ് മാത്രമേ ഉപയോഗിക്കാനാവൂ എന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."