HOME
DETAILS

സിംഗപൂരോ പാരീസോ അല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ' ടെല്‍ അവീവ്'

  
backup
December 01 2021 | 11:12 AM

not-paris-or-singapore-this-is-now-worlds-most-expensive-city

ലണ്ടന്‍: സിംഗപൂരോ പാരീസോ അല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ' ടെല്‍ അവീവാണ്. ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു സര്‍വേ പ്രകാരം, കുതിച്ചുയരുന്ന പണപ്പെരുപ്പം ആഗോളതലത്തില്‍ ജീവിതച്ചെലവ് ഉയര്‍ത്തിയതിനാല്‍ ഇസ്രായേലിലെ ടെല്‍ അവീവ് ലോകത്തെ ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.

173 നഗരങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില യുഎസ് ഡോളറില്‍ താരതമ്യം ചെയ്താണ് വേള്‍ഡ് വൈഡ് ലിവിംഗ് കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.

ഡോളറിനെതിരെ ദേശീയ കറന്‍സിയായ ഷെക്കലിന്റെ ശക്തിയും ഗതാഗതത്തിനും പലചരക്ക് സാധനങ്ങള്‍ക്കും വില വര്‍ധിച്ചതും ടെല്‍ അവീവ് റാങ്കിംഗില്‍ ഉയരാന്‍ കാരണമായി.

പാരീസും സിംഗപ്പൂരുമാണ് രണ്ടാം സ്ഥാനത്ത്, സൂറിച്ച്, ഹോങ്കോംഗ് എന്നിവ തൊട്ടുപിന്നിലുണ്ട്. ന്യൂയോര്‍ക്ക് ആറാം സ്ഥാനത്തും ജനീവ ഏഴാമതുമായി. കഴിഞ്ഞ വര്‍ഷത്തെ സര്‍വേ പ്രകാരം പാരിസ്, സൂറിച്ച്, ഹോങ്കോങ് എന്നീ നഗരങ്ങളായിരുന്നു ഒന്നാം സ്ഥാനത്ത്.

ഈ വര്‍ഷത്തെ ഡാറ്റ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് ശേഖരിച്ചത്. ഈ വര്‍ഷം ചരക്കുകൂലികള്‍ക്കും ചരക്കുകള്‍ക്കും വില വര്‍ധിക്കുകയും, പ്രാദേശിക കറന്‍സികളുടെ ശരാശരി മൂല്യം 3.5 ശതമാനം ഉയര്‍ന്നതായും സര്‍വ്വേയില്‍ കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പ നിരക്കാണിത്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിമൂലമുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ ''ചരക്കുകളുടെ വിതരണത്തെ തടസ്സപ്പെടുത്തി, ക്ഷാമത്തിനും ഉയര്‍ന്ന വിലയിലേക്കും നയിച്ചു'' ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള ജീവിതച്ചെലവ് മേധാവി ഉപാസന ദത്ത് പറഞ്ഞു. ''പെട്രോള്‍ വിലയിലെ വര്‍ദ്ധനവും ഈ വര്‍ഷത്തെ സൂചികയില്‍ പ്രകടമാണ്'' അവര്‍ പറഞ്ഞു. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപാസന ദത്ത് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago