HOME
DETAILS
MAL
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവേ അന്തരിച്ചു
backup
December 04 2021 | 12:12 PM
ഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവേ അന്തരിച്ചു. 67 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡാനന്തര ചികിത്സയിലായിരുന്ന ദുവയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദൂരദര്‍ശന്‍, എന്‍ഡിടിവി തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ ദുവയുടെ ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി (61) അന്തരിച്ചിരുന്നു.
ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ബര്‍കുര്‍ ദുവയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബക്കുല്‍ ദുവയുമാണ് മക്കള്‍. സംസ്‌കാരം നാളെ 5ന് ലോധി ശ്മശാനത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."