'പുറത്തെടുക്കുമ്പോള്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നു, സ്വന്തം പേര് പറഞ്ഞു'
കൂനൂര്‍: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്.ഹെലികോപ്റ്ററില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഹെലികോപ്റ്ററിറെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ബിപിന്‍ റാവത്ത് അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഊട്ടി കൂനൂരിന് സമീപം കാട്ടേരി ഹോട്ടികള്‍ച്ചര്‍ പാര്ക്കിന് സമീപം നക്ഷപ്പസത്രത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14 ല്‍ 13 പേരും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്പത്തൂര്‍ സൂലൂര്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നാണ് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജില്‍ (ഡി.എസ്.എസ്.സി.) നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി സേനാ മേധാവിയടക്കമുള്ളവര്‍ പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."