HOME
DETAILS

'നാലു പെങ്ങന്‍മാരുടെ കുഞ്ഞനിയന്‍...ചേച്ചിമാരെ ജീവനു തുല്യം സ്‌നേഹിച്ചവന്‍' വിങ്ങലടക്കാനാവാതെ പി.എസ് ചൗഹാന്റെ കുടുംബം

  
backup
December 09, 2021 | 6:57 AM

national-pilots-mother-missed-crash-news-2021

ഭോപാല്‍: അങ്ങ് ഉത്തര്‍പ്രദേശിലെ ആഗ്രയിലെ വീട്ടിലിരുന്ന് മകന്‍ അവസാനമായി പറഞ്ഞ ഓരോ വാക്കുകളും ഓര്‍ത്തെടുക്കുയാണ് സുശീല സിങ്. കഴിഞ്ഞ ദിവസമുണ്ടായ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പി എസ് ചൗഹാന്റെ മാതാവ്. അവന്‍ പറയുമ്പോള്‍ അവര്‍ ഓര്‍ത്തു കാണില്ലല്ലോ ഇതവന്റെ അവസാനത്തെ വാക്കുകളാണെന്ന്. ഫോണ്‍ചെയ്ത് യാത്രവിവരം പങ്കുവെച്ചു. മണിക്കൂറുകള്‍ക്കകം അവന്റെ മരണവാര്‍ത്തയുമെത്തി- അവര്‍ തേങ്ങുന്നു.

സുരേന്ദ്ര സിങ് ചൗഹാന്റേയും സുശീല ചൗഹാന്റേയും അഞ്ചു മക്കളില്‍ ഇഴയവനാണ് പി.എസ് ചൗഹാന്‍. നാലു പെങ്ങന്‍മാരുടെ ഒരേഒരാങ്ങള. സഹോദരിമാരെ ജീവനോളം സ്‌നേഹിക്കുന്നവന്‍. ചേച്ചിമാരോട് വല്ലാത്ത സ്‌നേഹമായിരുന്നു അവന്. രണ്ടു മക്കളാണ് ചൗഹാന്. 12 വയസ്സുള്ള മകളും ഒമ്പത് വയസ്സുള്ള മകനും.

സൈനിക സ്‌കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടായിരത്തിലാണ് പി.എസ് ചൗഹാന്‍ വ്യോമസേനയില്‍ ചേരുന്നത്. 2007ലായിരുന്നു വിവാഹം. എം.ഐ17വി5 ന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് ആയിരുന്നു ചൗഹാന്‍.

വാര്‍ത്തകളില്‍ നിന്നാണ് അപകടത്തെ കുറിച്ചറിഞ്ഞതെന്ന് പറയുന്നു പിതാവ് സുരേന്ദ്ര സിങ് ചൗഹാന്‍. അവന്‍ എല്ലാവരോടം സ്‌നേഹത്തോടെ മാത്രമേ സംസാരിക്കുമായിരുന്നുള്ളു. വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രക്ഷാബന്ധന്റെ അന്നാണ് സഹോദരനെ കണ്ടതെന്ന് പറയുന്നു ചേച്ചിമാര്‍.
'മുപ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് രാഖി ദിവസത്തിന് ഞങ്ങള്‍ ഒന്നിച്ചു കൂടുന്നത്. ഞങ്ങള്‍ക്കു വേണ്ടി മരിക്കുമായിരുന്നു അവന്‍. അത്രക്കിഷ്ടമായിരുന്നു. എന്തു ചോദിച്ചാലും എങ്ങിനേയും നിവര്‍ത്തിച്ചു തരും'- വിതുമ്പലോടെ സഹോദരി പറയുന്നു.

ബുധനാഴ്ച ഉച്ച 12.20ഓടെയായിരുന്നു അപകടം. നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേര്‍ന്ന തോട്ടത്തിലെ മലഞ്ചരിവില്‍, നഞ്ചപ്പന്‍ചത്തിരം കോളനിക്കു സമീപമാണ് കോപ്ടര്‍ നിലംപതിച്ചത്. തമിഴ്‌നാട് സര്‍ക്കാറിനു കീഴിലുള്ള ഹോര്‍ട്ടികള്‍ചര്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വന്‍മരങ്ങള്‍ക്കു മുകളില്‍ വന്‍ശബ്ദത്തോടെ തകര്‍ന്നുവീണയുടന്‍ കോപ്ടറിന് തീപിടിച്ചു. കോപ്ടറിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറി.

സംഭവസ്ഥലത്ത് കണ്ടെടുത്ത അഞ്ചുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചില മൃതദേഹങ്ങള്‍ കൈകാലുകള്‍ വേര്‍പെട്ട നിലയിലും. നാലുപേരെ ജീവനോടെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചു. ഇവര്‍ക്ക് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. ആറു മിനിറ്റിനകം വെലിങ്ടണ്‍ സൈനിക താവളത്തിലിറങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി, പരാതിക്കാരിയെ കക്ഷി ചേര്‍ത്തു

Kerala
  •  4 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് മുകേഷിന് സീറ്റില്ല; മറ്റൊരാളെ നിര്‍ത്താന്‍ സിപിഎം

Kerala
  •  4 days ago
No Image

കളി ഇന്ത്യയിൽ തന്നെ! ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി; വിട്ടുവീഴ്ചയില്ലെന്ന് വ്യക്തം.

Cricket
  •  4 days ago
No Image

ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ വി.കെ പ്രശാന്ത്, മരുതംകുഴിയില്‍ പുതിയ ഓഫിസ്

Kerala
  •  4 days ago
No Image

കടബാധ്യതയിൽ മനംനൊന്ത് കൂട്ടക്കൊല: അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി

crime
  •  4 days ago
No Image

പാവം കള്ളന്‍...മോഷണ ശ്രമത്തിനിടെ എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങി; പുറത്തെടുത്തത് പൊലിസെത്തി

National
  •  4 days ago
No Image

കുവൈത്തില്‍ കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു

Kuwait
  •  4 days ago
No Image

ചികിത്സയ്ക്ക് പണമില്ല, വിട്ടുകൊടുക്കാതെ ക്ലബ്ബും; കരിയറിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി

Football
  •  4 days ago
No Image

1996ലെ ചാര്‍ഖി ദാദ്രി വിമാനാപകടത്തോടെ ആകാശയാത്ര പേടിയായി; ഇതോടെ 25 വര്‍ഷം ബഹ്‌റൈനില്‍ തന്നെ കഴിഞ്ഞു; ഒടുവില്‍ വി.വി ആശ നാടണഞ്ഞു; അറിഞ്ഞിരിക്കാം 'എയറോഫോബിയ' 

Trending
  •  4 days ago
No Image

എസ്.ഐ.ആർ: അമർത്യാ സെന്നിനും ഷമിക്കും ഹിയറിങ് നോട്ടിസ്

National
  •  4 days ago