ഈ വർഷം ജയിലിലടയ്ക്കപ്പെട്ടത് 293 മാധ്യമപ്രവർത്തകർ; കൊല്ലപ്പെട്ടത് 24 പേർ
ന്യൂയോർക്ക്
ഈ വർഷം ലോകമെങ്ങുമായി 293 മാധ്യമപ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടതായി ജേണലിസ്റ്റുകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള സമിതിയായ സി.പി.ജെ. വാർത്തകൾ റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ 24 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തതായി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
18 പേർ കൊല്ലപ്പെട്ടത് ജോലിയുമായി ബന്ധപ്പെട്ടാണോയെന്ന് സംശയിക്കപ്പെടുന്നു- മാധ്യമ സ്വാതന്ത്ര്യവും മാധ്യമങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ സി.പി.ജെ വ്യക്തമാക്കുന്നു. 1992 മുതലാണ് മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുന്നത് സി.പി.ജെ അന്വേഷിച്ചു തുടങ്ങിയത്. അന്നു മുതൽ ഇതുവരെ 1,440 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ ഇന്ത്യക്കാരനായ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിയുമുണ്ട്.
മാധ്യമവേട്ടയിൽ മുന്നിലുള്ളത് ചൈനയാണ്. 50 ജേണലിസ്റ്റുകളെയാണ് അവർ ജയിലിലടച്ചത്. മ്യാന്മർ (26), ഈജിപ്ത് (25) എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."