രാജ്യ പുരോഗതിക്കായി ഐക്യപ്പെടുക: സ്വാഫ് ഫൗണ്ടേഷന്‍
കണ്ണൂര്‍: രാജ്യത്തെ ശിഥിലമാക്കുന്ന എല്ലാ ശക്തികള്‍ക്കെതിരെയും എല്ലാവരും ഐക്യപ്പെടണമെന്ന് സ്വാഫ് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ഭിന്നതകള്‍ മാറ്റിവച്ച് വിഘടനവാദത്തിനെതിരെയും വിധ്വംസകര്‍ക്കെതിരെയും ഒന്നായി പോരടണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിദ്ദീഖ് ദാരിമി ബക്കളം പറഞ്ഞു. അബ്ദുല്‍കരീം അല്‍ഖാസിമി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം മുഖ്യപ്രഭാഷണം നടത്തി. ഫൈസല്‍ മാക്കൂല്‍പീടിക, മുനീര്‍ പറമ്പായി, ഫാറൂഖ് പൂങ്കാവ്, ടി.കെ റഹ്മത്തുല്ല, യഹ്‌യ നിടുവോട്ട്, നുറുദ്ദീന്‍ ഇടുമ്പ, അഷ്‌റഫ് ആലക്കാട്, പി.എച്ച് ഹസന്‍, അബ്ദുല്‍ റഊഫ് മിസ്ബാഹി, ഹംസ മാങ്കടവ്, അബ്ദുനാസര്‍ ഊര്‍പ്പള്ളി, അബ്ദുല്‍ഖാദര്‍ കീഴൂര്‍, ജമാല്‍ വിളക്കോട്, ഫസല്‍ കുപ്പം, മാഹിന്‍ മുഴക്കുന്ന്, തുഫൈല്‍ അരിപാമ്പ്ര, ഷമീര്‍ അസ്ഹരി, നവാസ് ദാരിമി പടന്നോട്ട്, അസ്‌ലം, ബഷീര്‍ പാലക്കോട്, അഫ്‌സല്‍ രാമന്തളി, മുഹമ്മദ് ബ്‌നുആദം, മുസ്തഫ കൊട്ടില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."