ഒ ഐ സി സി മനുഷ്യവകാശ ദിനം ആചരിച്ചു
ജിദ്ദ: ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ജിദ്ദ യുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു. ഇന്ത്യൻ ചീഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്തിന്റെയും മറ്റു 13 ആർമി ഉദ്യഗസ്ഥരുടെയും നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി. ഇതോടൊപ്പം
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തി വെച്ചിരുന്ന 2014 ഡിസംബർ 10 മുതൽ പ്രവർത്തിച്ചു വന്നിരുന്ന ഒ.ഐ. സി.സി പ്രവാസി സേവന കേന്ദ്ര, നോർക്ക ഹെല്പ് സെൽ, പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം എന്നിവ പുനരംഭിക്കുകയും ചെയ്‌തു.
മനുഷ്യാവകാശ ചാരിത്രത്തിൽ മഹനീയ സ്ഥാനം അലങ്കരിച്ചിരുന്ന ഭാരതത്തെ ലോകത്തിനു മുൻപിൽ തല കുനിച്ച് നിർത്തിയതിൽ ഇന്നത്തെ ഭരണാധികാരികളുടെ പങ്ക് വലുതാണെന്നും, ഈ സാഹചര്യത്തിൽ മനുഷ്യാവകാശ ദിനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നു യോഗത്തിൽ അധ്യക്ഷത പ്രസംഗം നടത്തിയ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി. എ മുനീർ പറഞ്ഞു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. വിശ്വാസവും ജാതിയും ഉപജാതിയും നോക്കി മൗലിക അവകാശങ്ങൾ വരെ ഹനിക്കപ്പെടുന്ന അവസ്ഥയിലാണ് ഇന്ത്യ മുന്നോട്ട് പോവുന്നത് എന്നും ഭരണകൂടങ്ങളെ ചോദ്യം ചെയ്യുന്നവരെയും നിലപാടുകൾക്കെതിരെ ശബ്ദിക്കുന്നവരെയും അടിച്ചമർത്തി ഏകാധിപത്യ ഭരമമാണ് ബി ജെ പി രാജ്യത്തു നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡണ്ടുമാരായ ഷൂക്കൂർ വക്കം, സമദ് കിണാശ്ശേരി, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, നോർക്ക ഹെല്പ് സെൽ കൺവീനർ നൗഷാദ് അടൂർ, പ്രവാസി ക്ഷേമ നിധി കൺവീനർ നാസിമുദ്ധീൻ മണനാക്, ജനറൽ സെക്രട്ടറി മമ്മദ് പൊന്നാനി, മുജീബ് മൂത്തേടം, സഹീർ മാഞ്ഞാലി, ഫസലുള്ള വെള്ളുവബാലി, മജീദ് ചേരൂർ, സമീർ നദവി കുറ്റിച്ചൽ, കരീം മണ്ണാർക്കാട്, അഷ്‌റഫ് വടക്കേക്കാട്, അയൂബ് പന്തളം, സൈമൺ പത്തനംത്തിട്ട, സിദ്ദിഖ് പുല്ലങ്കോട്, ഷിനോയ് കടലുണ്ടി, ഉസ്മാൻ പോത്തുകല്ല്, സകീർ ചെമ്മണ്ണൂർ, ബഷീർ അലി പരുത്തികുന്നൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ഹെല്പ് ഡെസ്ക് ജോയിന്റ് കൺവീനർ മുജീബ് തൃത്താല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."