HOME
DETAILS

കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനികന്റെ മകളേയും വെറുതെ വിടാതെ ഹിന്ദുത്വര്‍; ആഷ്‌ന ലിഡ്ഡറിന് മേലുള്ള സൈബര്‍ ആക്രമണം നേരത്തെ സംഘ് വിരുദ്ധ നിലപാട് സ്വീകരിച്ചതിന്

  
Web Desk
December 13 2021 | 08:12 AM

national-late-brigadiers-daughter-faces-right-wing-trolls-2021

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനികന്റെ മകളേയും വെറുതെ വിടാതെ ഹിന്ദുത്വര്‍. തമിഴ്‌നാട് കുന്നൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്‌വീന്ദര്‍ സിങ് ലിഡ്ഡറുടെ 17 വയുസകാരിയായ ഏക മകള്‍ ആഷ്‌ന ലിഡ്ഡര്‍ക്കുനേരെ സോഷ്യല്‍ മീഡയകളില്‍ അറപ്പുളവാക്കുന്ന ആക്ഷേപങ്ങള്‍ അഴിച്ചുവിടുകയാണ് സംഘ്പരിവാര്‍ തീവ്ര ഹിന്ദുത്വ വാദികള്‍. നേരത്തെ അവര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്ന സംഘ്പരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ കുത്തിപ്പൊക്കിയാണ് ആക്രമണം. അധിക്ഷേപം ശക്തമായതോടെ ട്വിറ്റര്‍ അക്കൗണ്ട് ആഷ്‌ന ഡീ ആക്ടിവേറ്റ് ചെയ്തു.

ട്വിറ്ററില്‍ സജീവമായിരുന്ന ആഷ്‌ന കുറിപ്പുകളായും വിഡീയോയിലൂടെയും ഓരോ വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ശ്രദ്ധേയയാണ് ആഷ്‌ന. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാട് സ്വീകരിച്ചതിന് ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന് നേരത്തേയും ആഷ്‌ന വിധേയയായിട്ടുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമര്‍ശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം.

ഇക്കഴിഞ്ഞ നവംബര്‍ 27 ന് ഒരു പുസ്തകവും ആഷ്‌നയുടേതായി പുറത്തിറങ്ങിയിരുന്നു. മുന്‍ ഗവര്‍ണറും ഐ.പി.എസ് ഉദ്യോഗസ്ഥയുമായിരുന്ന കിരണ്‍ ബേദിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തതത്. അപകടത്തില്‍ മരിച്ച മധുലിക റാവത്ത് പരിപാടിയില്‍ മുഖ്യാത്ഥിതി ആയിരുന്നു. ആഷ്‌നയുടെ അച്ഛന്‍ ബ്രിഗേഡിയര്‍ എല്‍. എസ് ലിഡ്ഡറും അമ്മയുമെല്ലാം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ആഷ്‌ന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

സംഭവങ്ങള്‍ക്ക് പിന്നാലെ ആഷ്‌നയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ആഷ്‌നക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അടക്കമുള്ള പ്രമുഖര്‍ ട്വിറ്ററില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  8 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  8 days ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  8 days ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  8 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  8 days ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  8 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  8 days ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  8 days ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  8 days ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  8 days ago