HOME
DETAILS
MAL
വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ആളെ പിന്നീട് വ്യക്തമാക്കുമെന്ന് സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍
backup
December 16 2021 | 11:12 AM
കൊല്ലം: തന്നെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് സോളാര്‍ അഴിമതി കേസിലെ പ്രതിയായ സരിതാ എസ് നായര്‍. സരിത തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താന്‍ ഇപ്പോള്‍ വിഷ ബാധയേറ്റതിന്റെ ചികിത്സയിലാണെന്ന് സരിത അറിയിച്ചു.
2015 ജൂലൈയില്‍ സരിതയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാനെത്തിയപ്പോളാണ് സരിത തനിക്കെതിരെ കൊലപാതക ശ്രമം ഉണ്ടായതെന്ന്് വെളിപ്പെടുത്തിയത്.
നിലവില്‍ വെല്ലൂരിലും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. വിഷം നാഡികളെ ബാധിച്ചിതിനാല് കീമോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സമുറകളാണ് തനിക്കുള്ളതെന്ന് സരിത അറിയിച്ചു. ചികിത്സക്ക് ശേഷം സംഭവത്തിന് പിന്നിലുള്ള കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."