മനുഷ്യജാലിക പ്രഖ്യാപനം നാളെ
തൃശൂര്‍: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ചു വരുന്ന മനുഷ്യ ജാലികയുടെ ജില്ലാ പ്രഖ്യാപനം സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാളെ ചാമക്കാല ബീച്ച് പാലസില്‍ നടക്കുന്ന പണ്ഡിത സമ്മേളനത്തില്‍ നിര്‍വഹിക്കും.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതിയും ബഹുസ്വരതയുടെ പാരമ്പര്യം ഊട്ടിയുറപ്പിച്ചും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി എസ്.കെ.എസ്.എസ്.എഫ് നടത്തി വരാറുള്ള മനുഷ്യ ജാലിക ജാതിമതഭേദമന്യേ പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുത്തു കഴിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ തീവ്രവാദ ഫാസിസ്റ്റ് ശക്തികളുടെ വേരോട്ടം ചെറുക്കുന്നതിന് മനുഷ്യ ജാലിക നിസ്തുലപങ്ക് വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എസ്.എം.കെ തങ്ങള്‍, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."