വൈസ് ചാന്‍സലറുടെ പുനര്‍നിയമനം: വിവാദം അനാവശ്യം, നിയമനത്തെ ന്യായീകരിച്ച് മന്ത്രി ആര്‍.ബിന്ദു
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനം നടത്തിയത് പൂര്‍ണമായും ഗവര്‍ണറുടെ ഉത്തരവാദിത്തതിലാണെന്ന് ബിന്ദു വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.
നിയമനകാര്യത്തില്‍ ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടും മന്ത്രി തള്ളുന്നു. നടന്നത് സ്വാഭാവികമായ ആശയവിനിമയമാണെന്ന് മന്ത്രി വിശദീകരിക്കുന്നു. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറും, പ്രോചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തല്‍ സ്വാഭാവികമാണ്.
ഇതുകൊണ്ടുതന്നെ പ്രോചാന്‍സലര്‍ എന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാന്‍സലറെ കത്തു മുഖേന അറിയിക്കാം. സര്‍വ്വകലാശാലാനിയമത്തില്‍ പ്രോചാന്‍സലര്‍ പദവി പ്രത്യേകം നിര്‍വചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തുടരുന്ന വിവാദം അനാവശ്യമാണെന്നും ഡോ.ആര്‍ ബിന്ദു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."