തികഞ്ഞ മതേതരവാദി, ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച നേതാവ്'; പിടി തോമസിനെ ഓര്‍ത്തെടുത്ത് രാഹുല്‍ ഗാന്ധിയും
വയനാട്: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പി.ടി തോമസ് തികഞ്ഞ മതേതരവാദിയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ന് രാവിലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.
നിലവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തൊടുപുഴയില്‍ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസ്, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."