HOME
DETAILS

ഇനി എന്നും ജ്വലിക്കുന്ന ഓര്‍മയായി പി.ടി

  
backup
December 23 2021 | 14:12 PM

pt-thomas-kochi-kerala-569656

കൊച്ചി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിന് വിട നല്‍കി രാഷ്ട്രീയ കേരളം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടന്നു. മക്കളായ വിവേകും വിഷ്ണുവും ചിതയ്ക്ക് തീക്കൊളുത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. പി.ടിയുടെ ആഗ്രഹപ്രകാരം മതാചാര ചടങ്ങുകളൊന്നും ഇല്ലാതെയായിരുന്നു സംസ്‌കാരം. പൊതുദര്‍ശന സമയത്തുടനീളം വയലാറിന്റെ ' ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' എന്ന ഗാനം ചെറിയ ശബ്ദത്തില്‍ വച്ചിരുന്നു.

എറണാകുളം ടൗണ്‍ ഹാളിലും തൃക്കാക്കര മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പാലാരിവട്ടത്തെ വീട്ടിലും എറണാകുളം ഡി.സി.സി ഓഫിസായ ചൈതന്യയിലും എത്തിയവര്‍ ആദരമര്‍പ്പിച്ചതിന് ശേഷം പ്രത്യേക വാഹനത്തിലാണ് മൃതദേഹം ടൗണ്‍ ഹാളിലും ശ്മശാനത്തിലും എത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു

latest
  •  12 days ago
No Image

ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി

latest
  •  12 days ago
No Image

മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ

Cricket
  •  12 days ago
No Image

പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു

Kerala
  •  12 days ago
No Image

ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി

Kerala
  •  12 days ago
No Image

UAE Ramadan 2025 | റമദാനില്‍ പ്രവാസികള്‍ അവധിയെടുത്ത് നാട്ടില്‍ പോകാത്തതിനു കാരണങ്ങളിതാണ്

latest
  •  12 days ago
No Image

വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്

Kerala
  •  12 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്

Kerala
  •  12 days ago
No Image

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്‌ട്രേലിയയെ ഒരു റൺസിന്‌ തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്

Cricket
  •  12 days ago
No Image

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

Kerala
  •  12 days ago