HOME
DETAILS

മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ

  
March 01, 2025 | 3:10 PM

South Africa Beat England in ICC Champions Trophy

കറാച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിലേക്ക് യോഗ്യത നേടി സൗത്ത് ആഫ്രിക്ക. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. കറാച്ചി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

ആദ്യം ചെയ്ത ഇംഗ്ലണ്ട് 38.2 ഓവറിൽ 179 റൺസിനാണ് പുറത്തായത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 29. 1 ഓവറിൽ ഏഴ് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ഇംഗ്ലണ്ട് പുറത്താവുകയും ചെയ്തു. നേരിയതോതിൽ സെമി ഫൈനൽ സാധ്യതകൾ ഉണ്ടായിരുന്ന അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയുടെ ജയത്തോടെ പുറത്തായി. 

റാസി വാൻഡെർ ഡസ്സൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ അർദ്ധസഞ്ചറി കരുത്തിലാണ് സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയത്. 87 പന്തിൽ പുറത്താവാതെ 72 റൺസ് നേടിയാണ് വാൻഡർ ഡസ്സൻ തിളങ്ങിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 56 പന്തിൽ 11 ഫോറുകൾ ഉൾപ്പെടെ 64 റൺസ് നേടിയാണ് ക്ലാസൻ തിളങ്ങിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ സൗത്ത് ആഫ്രിക്കൻ ബൗളർമാർ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. മാർക്കോ ജാക്സൺ വ്ലാൻ മൾഡർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും കേശവ് മഹാരാജ് രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. ലുങ്കി എൻഗിടി, കാഗിസോ റബാദ എന്നിവർ ഓരോ വിക്കറ്റും നേടി. 44 പന്തിൽ 37 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ജോഫ്ര ആർച്ചർ 25 റൺസും ബെൻ ഡക്കറ്റ് 24 റൺസും നേടി. 

South Africa Beat England in ICC Champions Trophy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ വ്യാപക കാമ്പയിൻ

uae
  •  8 days ago
No Image

മുന്നണി വിപുലീകരിക്കും; ആരൊക്കെ വരുമെന്ന് പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല'- വി.ഡി സതീശന്‍

Kerala
  •  8 days ago
No Image

കാസര്‍കോഡ് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Kerala
  •  8 days ago
No Image

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

International
  •  8 days ago
No Image

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം

Kerala
  •  8 days ago
No Image

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

Kerala
  •  8 days ago
No Image

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

Kerala
  •  8 days ago
No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  8 days ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  8 days ago
No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  8 days ago