
റമദാന് മാസത്തിലെ 'സിംഗിള്‍ വിന്‍ഡോ' സേവനങ്ങള്‍ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: വിശുദ്ധ റമദാന് മാസത്തിലെ 'സിംഗിള്‍ വിന്‍ഡോ' സേവനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) പ്രഖ്യാപിച്ചു.
രാവിലെയുള്ള ഷിഫ്റ്റ് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെയും, വൈകുന്നേരത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 1:00 മുതല്‍ 3:30 വരെയും ആയിരിക്കും. റമദാനിന്റെ തനതായ സ്വഭാവം ഉള്‍ക്കൊള്ളുന്ന രീതിയില്‍ കാര്യക്ഷമമായ സേവന വിതരണം ഉറപ്പാക്കുന്നതിനും പ്രവര്‍ത്തന പ്രക്രിയ സുഗമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ മുന്‍നിര്‍ത്തിയാണ് ഷെഡ്യൂള്‍ പുതുക്കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യം ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഉച്ചയ്ക്ക് 2:00 മുതല്‍ വൈകുന്നേരം 6:00 വരെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സേവന സമയം വിപുലീകരിച്ചതായി മന്ത്രാലയം പറഞ്ഞിരുന്നു.
പരമ്പരാഗത പ്രവൃത്തി സമയത്തിന് പുറത്ത് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതിനും, അതുവഴി സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും, മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ഷെഡ്യൂള്‍ പുതുക്കിയിരിക്കുന്നത്.
വൈകുന്നേര സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം മന്ത്രാലയം നേരത്തേ തന്നെ പരിഗണനയില്‍ എടുത്തിരുന്നു. ഇത് ഉപഭോക്തൃ പ്രതികരണത്തില്‍ നല്ലപോലെ പ്രതിഫലിച്ചിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം, 'സിംഗിള്‍ വിന്‍ഡോ' സേവനത്തില്‍ 850 സന്ദര്‍ശകരാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 150 പേരാണ് വൈകുന്നേര സമയം ഉപയോഗിച്ചത്.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന് അനുസൃതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ വിശാല തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം.
നടപടിക്രമ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെയും കൂടുതല്‍ ഫ്ലെക്സിബിളായ സേവന ഓപ്ഷനുകള്‍ നല്‍കുന്നതിലൂടെയും ബിസിനസ് പ്രക്രിയകള്‍ ത്വരിതപ്പെടുത്തുക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുക, കൂടുതല്‍ മെച്ചപ്പെട്ട ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഖത്തറിന്റെ ബിസിനസ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന 'സിംഗിള്‍ വിന്‍ഡോ' സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇടപാട് പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയും ബാധ്യതയും വാണിജ്യ വ്യവസായ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.
Qatar Ministry of Commerce and Industry Announces Working Hours for 'Single Window' Services During Ramadan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 2 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 2 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 2 days ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 2 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 2 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 2 days ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 2 days ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 2 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 2 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 2 days ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 2 days ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 2 days ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 2 days ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 days ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 2 days ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 2 days ago
മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു; റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം
Kerala
• 2 days ago
ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും
uae
• 2 days ago
ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 2 days ago
കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്
Kerala
• 2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ
Kerala
• 2 days ago