HOME
DETAILS

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്‌ട്രേലിയയെ ഒരു റൺസിന്‌ തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്

  
March 01, 2025 | 1:49 PM

Michael Clarke Predicts 2025 ICC Champions Trophy Final

പാകിസ്താൻ: ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിനെക്കുറിച്ച് വമ്പൻ പ്രവചനം നടത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം മൈക്കൽ ക്ലർക്ക്. ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരിക്കുമെന്നും മത്സരത്തിൽ ഒരു റൺസിന്‌ ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തുമെന്നുമാണ് ക്ലർക്കിന്റെ പ്രവചനം. റെവ്‌സ്പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഓസ്‌ട്രേലിയൻ താരം പ്രവചനം നടത്തിയത്. 

ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി ഫൈനൽ കളിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യക്കെതിരെയായിരിക്കും ഓസ്ട്രേലിയ ഫൈനൽ കളിക്കുക. മത്സരത്തിൽ ഓസ്ട്രേലിയ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം നിലവിലെ ലോകത്തിലെ ഏറ്റവും മികച്ചതും ഏകദിനത്തിലെ ഒന്നാം നമ്പർ ടീമുമാണ് ഇന്ത്യ. ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഒരു റൺസിന് ഇന്ത്യ വിജയിക്കും.' മൈക്കൽ ക്ലർക്ക് പറഞ്ഞു.  

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നേരത്തെ തന്നെ രോഹിത് ശർമയും സംഘവും ചാമ്പ്യൻ ട്രോഫി സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ബംഗ്ലാദേശിനെയും പാകിസ്താനെയും കീഴടക്കിയാണ് ഇന്ത്യ സെമി ഫൈനൽ യോഗ്യത നേടിയത്. നാളെ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരം വിജയിക്കുന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്മാരാവും. 

മറുഭാഗത്ത് മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരം വിജയിച്ചുകൊണ്ടാണ് ഓസീസ് ടൂർണമെന്റിലേക്ക് വരവറിയിച്ചത്. എന്നാൽ പിന്നീട് സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. അഫ്ഗാനെതിരെയുള്ള മത്സരം ഇന്നലെയായിരുന്നു നടന്നിരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 273 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയൻ ഇന്നിങ്സ് 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എത്തുകയായിരുന്നു.  

Michael Clarke Predicts 2025 ICC Champions Trophy Final 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  6 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  6 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  6 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  6 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  6 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  6 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  6 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  6 days ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  6 days ago