ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി
അബൂദബി: വാഹനമോടിക്കുമ്പോള്‍ അബൂദബിയില്‍ വെച്ച് നിങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടോ? പിഴ അടയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കൃത്യസമയത്ത് അത് അടച്ചാല്‍ അതൊരു ഭാരമായി നിങ്ങളുടെ തലയിലുണ്ടാകില്ല.
ഇപ്പോള്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് അബൂദബി. നിയമലംഘനം നടത്തി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ പിഴ അടച്ചാലാണ് ഉപയോക്താവിന് 35% ഇളവ് ലഭ്യമാവുക. എന്നാല്‍ ഈ ഇളവുകള്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്ക് ലഭിക്കുകയില്ല.
കൂടാതെ തവണകളായി പണം അടയ്ക്കാനുള്ള പദ്ധതിയും അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഓപ്ഷന്‍ നിരവധി മാസത്തേക്ക് നീട്ടാന്‍ സാധ്യതയുണ്ട്. വാഹന ഉടമകളെ പിഴകള്‍ ഉടനടി അടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പണമടയ്ക്കല്‍ വൈകിയതിന്റെ അനന്തരഫലങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്. പിഴ ചുമത്തി ഒരു വര്‍ഷത്തിനുള്ളില്‍ പണമടച്ചാല്‍ 25 ശതമാനം കിഴിവ് ലഭിക്കും.
ട്രാഫിക് പിഴകള്‍ ഉയര്‍ന്ന തോതില്‍ വര്‍ധിക്കുന്നത് തടയാനും സാമ്പത്തികഭാരം കുറയ്ക്കാനും താമസക്കാരെ സഹായിക്കുന്നതിനുമായി 'നേരത്തേ പിഴ അടയ്ക്കുക, ഉറപ്പായും നേടുക' എന്ന സംരഭത്തിന്റെ ഭാഗമായാണ് അബൂദബി ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
Abu Dhabi with 35% discount on traffic fines
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."