HOME
DETAILS

റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്‌ഥരെ നിയമിച്ച് ഷാർജ

  
March 01, 2025 | 6:44 AM

Sharjah Intensifies Food Safety Inspections During Ramadan

ദുബൈ: റമദാൻ വ്രതാരംഭം കണക്കിലെടുത്ത് ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കി. റസ്റ്റോറന്റുകളിലെയും ഇവൻ്റ് നടക്കുന്ന സ്‌ഥലങ്ങളിലെയും പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

ചന്തകൾ, മാളുകൾ, ഭക്ഷ്യ സ്‌ഥാപനങ്ങൾ, ബേക്കറികൾ, ഫുഡ് വെയർഹൗസുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കഫേകൾ, ഗെയിമിങ് കേന്ദ്രങ്ങൾ, സലൂണുകൾ, സൗന്ദര്യ സംരക്ഷണ കേന്ദ്രങ്ങൾ, തൊഴിലാളി താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തുടർച്ചയായി പരിശോധനകൾ നടത്തുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. കൂടാതെ, മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും.

റമദാൻ ടെന്റിനും തുറന്ന വേദിയിലെ പരിപാടികൾക്കുമായി ഇത്തവണ 100 സ്ഥാപനങ്ങൾക്കാണ് മുനിസിപ്പാലിറ്റി അനുമതി നൽകിയിരിക്കുന്നത്. ഭക്ഷ്യവസ്‌തുക്കൾ സുരക്ഷിതമായി പാകം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. കൂടാതെ, ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചു. 

നോമ്പുകാലം സുരക്ഷിതവും ആരോഗ്യപൂർണവുമാക്കാൻ മുനിസിപ്പാലിറ്റി പ്രതിജ്‌ഞാബദ്ധമാണെന്ന് പരിസ്‌ഥിതി, ആരോഗ്യ, സുരക്ഷാ ഏജൻസി സിഇഒ ഡോ. നസീം മുഹമ്മദ് റഫീ വ്യക്തമാക്കി. അറവുശാലകൾ, ചന്തകൾ, എന്നിവിടങ്ങളിലെ വൃത്തി ഉറപ്പാക്കും. ഇത്തരം കേന്ദ്രങ്ങളിൽ നേരിട്ടെത്തി സാധനം വാങ്ങിക്കുന്നതിന് പകരം അറവുശാലകളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന ആപ് ഉപയോഗിക്കാനും, ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടാൽ മുനിസിപ്പാലിറ്റിയുടെ കോൾ സെന്ററിൽ (800900) അറിയിക്കാനും മുനിസിപ്പാലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.

ഷാർജയിൽ ഭക്ഷ്യസ്‌ഥാപനങ്ങളിൽ പരിശോധന നടത്താൻ 380 ഉദ്യോഗസ്ഥർ 

ഷാർജ: ഭക്ഷ്യസ്‌ഥാപനങ്ങളിൽ പരിശോധന നടത്താൻ 380 ഉദ്യോഗസ്ഥരെ നിയമിച്ച് ഷാർജ മുനിസിപ്പാലിറ്റി. കൂടാതെ, റമദാനിലെ ഭക്ഷ്യവിതരണം സുതാര്യവും സുരക്ഷിതവുമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി വ്യക്തമാക്കി

പെർമിറ്റില്ലാതെ റമദാനിൽ ഭക്ഷണവിതരണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ വിനോദ, ഉല്ലാസ ഇടങ്ങൾ, ഹരിത മേഖലകൾ എന്നിവിടങ്ങളിൽ നിരീക്ഷണത്തിനും പരിശോധനക്കും ഉദ്യോഗസ്‌ഥരുണ്ടാകും.

To ensure food safety during Ramadan, Sharjah has strengthened its inspection campaigns, deploying 380 inspectors to monitor food establishments and markets, guaranteeing a safe and healthy dining experience for residents and visitors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  21 days ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  21 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  21 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  21 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  21 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  21 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  21 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  21 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  21 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  21 days ago