ബൈജുവിന്റെ സമയോചിത ഇടപെടല്‍ ഒഴിവായത് വന്‍ദുരന്തം
കൊച്ചി: ഇന്നലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത് വൈപ്പിന്‍ സ്വദേശി ബൈജുവിന്റെ സമയോചിതമായ ഇടപെടല്‍.
തീപിടിത്തമുണ്ടായ ഉടനെ ആശുപത്രിയല്‍ സ്ഥാപിച്ചിരുന്ന അഗ്നിശമന ഉപകരണം പ്രവര്‍ത്തിപ്പിച്ച് ബൈജുവും ജേഷ്ടന്‍ ഷൈജുവും സുഹൃത്ത് ജോണ്‍സണും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. തീപടര്‍ന്നുപിടിക്കാതിരിക്കാന്‍ ഇത് സഹായിച്ചു.
അപകടം നടക്കുമ്പോള്‍ തൊട്ടുത്തുള്ള കുട്ടികളുടെ ഐ.സി.യുവില്‍ ബൈജുവിന്റെ കുഞ്ഞുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അത്യാഹതിവിഭഗത്തിനു സമീപത്ത് ഇരിക്കുമ്പോളാണ് ഉള്ളില്‍തീപിടിത്തമുണ്ടായ വിവരം ബൈജു അറിയുന്നത്.
തീപിടിച്ചതിനെത്തുടര്‍ന്ന് ഐ.സി.യുവിലുണ്ടായിരുന്ന നഴ്‌സ് പുറത്തേക്ക് ഒടുന്നതുകണ്ട ബൈജു അത്യഹിത വിഭാഗത്തിനു സമീപമുണ്ടായിരുന്ന അഗ്നശമന ഉപകരണവുമായി അകത്തേക്ക് കുതിച്ചെത്തി. തീ അണയ്ക്കാനുള്ള ശ്രമം നടത്തി.
ഇതേസമം ബൈജുവിന്റെ കൂടെയുണ്ടായിരുന്ന ജേഷ്ടനും സുഹൃത്തും പുറത്തുണ്ടായിരുന്ന രണ്ട് അഗ്നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണക്കാന്‍ ബൈജുവിനെ സഹായിച്ചു. ഇവരുടെ സമയോചിതമായ ഇടപെല്‍ മൂലം തീ ഉടന്‍ നിയന്ത്രണവിധേയമായി. ഈ സമയം ആശുപത്രി ജീവനക്കാര്‍ ഐ.സി.യുവില്‍ ഉണ്ടായിരുന്നവരെ പുറത്തേക്ക് മാറ്റി. ഇതിന് തൊട്ടുപിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണച്ചു. ബൈജുവിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തമാണ് ഒഴിവാക്കാനായത്. കൃത്യസമയത്ത് തീയണക്കാന്‍ കഴിയാതെ വന്നിരുന്നെങ്കില്‍ തീപടര്‍ന്ന് തൊട്ടടുത്തുള്ള കുട്ടികളുടെ എൈ.സി.യുവിലേക്ക് വ്യാപിച്ച് വന്‍ ദുരന്തത്തിന് ഇടയാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."