പത്താം ക്ലാസ് കഴിഞ്ഞതാണോ? യു.എ.ഇയില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ കൊണ്ടുപോകും; അരലക്ഷത്തിന് മുകളില്‍ ശമ്പളം
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. യു.എ.ഇയിലെ പ്രമുഖ കമ്പനികളിലേക്ക് സെക്യൂരിറ്റി ഗാര്‍ഡ് പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
യോഗ്യത
* അപേക്ഷകര്‍ പൂര്‍ണ ആരോഗ്യമുള്ളവരായിരിക്കണം.
* ശരീരത്തില്‍ പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്.
* പൊതു സുരക്ഷയ്ക്കുള്ള നിയമ മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.
* ഇംഗ്ലീഷ് ഭാഷയില്‍ മോശമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
* കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത.
* ഏതെങ്കിലും സുരക്ഷ മേഖലയില്‍ (പട്ടാളം, പൊലിസ്) കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
* അത്തരത്തില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
* മിനിമം 5'7'' ഉയരമുണ്ടായിരിക്കണം.
പ്രായപരിധി
25 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ 1200 യു.എ.ഇ ദിര്‍ഹമാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക. കൂടാതെ വിവിധ അലവന്‍സുകള്‍ സഹിതം 2262 ദിര്‍ഹം മാസ ശമ്പളമായി കൈയില്‍ കിട്ടും. (51274 ഇന്ത്യന്‍ രൂപ).
ഓവര്‍ ടൈം ഡ്യൂട്ടിക്ക് പ്രത്യേക പാക്കേജുണ്ട്.
സ്ത്രീകള്‍ക്ക് വിസ, ഇന്‍ഷുറന്‍സ്, താമസം എന്നിവ ഫ്രീയാണ്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവ [email protected] എന്ന ഇ-മെയിലിലേക്ക് 2024 ഏപ്രില്‍ 25ന് മുന്‍പായി അയക്കണം. അഭിമുഖം വഴിയാണ് നിയമനം നടക്കുക.
കൂടുതൽ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."