പെരുമ്പാവൂരില്‍ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട് കുത്തിതുറന്ന് വന്‍കവര്‍ച്ച. 22 പവനും 48,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു.
കൊമ്പനാട് വെട്ടുവളവ് ഞറളക്കാട്ടില്‍ വീട്ടില്‍ രാജേഷ് കുര്യാക്കോസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാജേഷും ഭാര്യ ബില്ജോയും മാതാവ് അന്നമ്മയും ചേര്‍ന്ന് പരുമല പള്ളിയില്‍ തീര്‍ത്ഥാടനത്തിനായി പോയ സമയത്താണ് സംഭവം.
ശനിയാഴ്ച്ച വൈകീട്ട് വീട് പൂട്ടി പോയ ഇവര്‍ ഞായഴാറ്ച്ച രാത്രി 7.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.
വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ബെഡ്റൂമിന് സമീപമുള്ള റൂമില്‍ സൂക്ഷിച്ചിരുന്ന റൂം കുത്തിതുറന്നാണ് കവര്‍ച്ച.
അലമാരയില്‍ സൂക്ഷിച്ചിരുന്ന 22 പവനും രണ്ട് മേശകളിലായി സൂക്ഷിച്ചിരുന്ന 48,000 രൂപയും മോഷ്ടാക്കള്‍ അപഹരിക്കുകയായിരുന്നു.
ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാന്നു. പ്രദേശക്കു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരുന്നു. സമീപത്തെ ആറുവീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണങ്ങള്‍ നടന്നിരുന്നു. കുറുപ്പംപടി പൊലിസിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."