HOME
DETAILS

ദുബൈയിൽ പ്രളയത്തിൽ കുടുങ്ങിയ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റാൻ നിർദേശം‌

  
April 21, 2024 | 4:50 PM

Instructions to remove the vehicles stuck in the flood in Dubai from the road

ദുബൈ:ദുബൈയിൽ കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട് റോഡുകളിൽ കുടുങ്ങിപ്പോയ വാഹനങ്ങൾ ഉടൻ നീക്കം ചെയ്യാൻ ദുബൈ പോലിസ് വാഹന ഉടമകളോട് അഭ്യർത്ഥിച്ചു. പെട്ടെന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടുപോയ പലരും വാഹനം മുന്നോട്ടുപോവാനാവാതെ ജീവരക്ഷാർഥം അവ നടുറോഡിൽ ഉപേക്ഷിച്ച് പോവാൻ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ വെള്ളക്കെട്ട് ഇറങ്ങിയ ശേഷവും അവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പലരും ഇതുവരെ തയ്യാറായിട്ടില്ല. ഇവ ഗതാഗത തടസ്സത്തിന് കാരണമാവുന്നതിനാലാണ് അടിയന്തരമായി അവ മാറ്റാൻ പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ തെരുവുകളിൽ നിന്നും റോഡുകളിൽ നിന്നും മാറ്റാൻ വാഹന ഉടമകളോട് അഭ്യർഥിക്കുന്നതായി ദുബൈ പോലിസ് തങ്ങളുടെ എക്സ് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഇത് അനിവാര്യമാണെന്നും പോലിസ് വ്യക്തമാക്കി.

അതിനിടെ, കളഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ യുഎഇയിൽ ഒരാൾ കൂടി മരണപ്പെട്ടു. ഷാർജ എമിറേറ്റിലെ അൽ ദൈദ് മേഖലയിലുണ്ടായ ശക്തമായ പ്രളയത്തിൽ വാട്ടർ ടാങ്കർ ഒഴുകിപ്പോയതിനെ തുടർന്നാണ് അതിലുണ്ടായിരുന്ന ജീവനക്കാരൻ മുങ്ങിമരിച്ചത്. 50 വയസസ്സിനു മുകളിൽ പ്രായമുള്ള ഇദ്ദേഹം പാകിസ്താൻകാരനാണ്. അൽ ദൈദ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സംഭവമുണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. നേരത്തേ പ്രളയത്തിൽ പെട്ട് ഒരു സ്വദേശിയും മൂന്ന് ഫിനിപ്പിനോകളും ഉൾപ്പെടെ നാലു പേർ മരണപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് മുകേഷിന് സീറ്റില്ല; മറ്റൊരാളെ നിര്‍ത്താന്‍ സിപിഎം

Kerala
  •  9 days ago
No Image

കളി ഇന്ത്യയിൽ തന്നെ! ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി; വിട്ടുവീഴ്ചയില്ലെന്ന് വ്യക്തം.

Cricket
  •  9 days ago
No Image

ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ വി.കെ പ്രശാന്ത്, മരുതംകുഴിയില്‍ പുതിയ ഓഫിസ്

Kerala
  •  9 days ago
No Image

കടബാധ്യതയിൽ മനംനൊന്ത് കൂട്ടക്കൊല: അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി

crime
  •  9 days ago
No Image

പാവം കള്ളന്‍...മോഷണ ശ്രമത്തിനിടെ എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങി; പുറത്തെടുത്തത് പൊലിസെത്തി

National
  •  9 days ago
No Image

കുവൈത്തില്‍ കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു

Kuwait
  •  9 days ago
No Image

ചികിത്സയ്ക്ക് പണമില്ല, വിട്ടുകൊടുക്കാതെ ക്ലബ്ബും; കരിയറിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി

Football
  •  9 days ago
No Image

1996ലെ ചാര്‍ഖി ദാദ്രി വിമാനാപകടത്തോടെ ആകാശയാത്ര പേടിയായി; ഇതോടെ 25 വര്‍ഷം ബഹ്‌റൈനില്‍ തന്നെ കഴിഞ്ഞു; ഒടുവില്‍ വി.വി ആശ നാടണഞ്ഞു; അറിഞ്ഞിരിക്കാം 'എയറോഫോബിയ' 

Trending
  •  9 days ago
No Image

എസ്.ഐ.ആർ: അമർത്യാ സെന്നിനും ഷമിക്കും ഹിയറിങ് നോട്ടിസ്

National
  •  9 days ago
No Image

റഫാ അതിര്‍ത്തി തുറക്കാന്‍ ഇടപെട്ട് ഖത്തര്‍; ചര്‍ച്ചകള്‍ തുടരുന്നതായി വിദേശകാര്യമന്ത്രാലയം

qatar
  •  9 days ago