HOME
DETAILS
MAL
ഇത് ചരിത്രനേട്ടം; കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടി ഇന്ത്യയുടെ പതിനേഴുകാരന്‍ ഡി ഗുകേഷ്
Web Desk
April 22 2024 | 04:04 AM
ചെന്നൈ: ലോക ചെസ്സില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഗുകേഷ് സ്വന്തമാക്കി. അവസാന റൗണ്ടില്‍ അമേരിക്കയുടെ ഹിക്കാരുനക്കാമുറയെ സമനിലിയില്‍ തളച്ച ഗുകേഷ് 9 പോയിന്റുമായാണ് കിരീടം നേടിയത്.
ലോക ചാംപ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങള്‍ മത്സരിക്കുന്ന കാന്‍ഡിഡെറ്റ്‌സില്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ വിജയിക്കുന്നത്. ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ജയിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യന്‍ എന്ന ചരിത്രനേട്ടം ഗുകേഷിന് സ്വന്തമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."