HOME
DETAILS

കേരളത്തിൽ പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം; 13 സംസ്ഥാനങ്ങളിൽ 26 ന് ജനവിധി

  
April 23, 2024 | 3:09 AM

loksabha election second phase public campaign ends tomorrow

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശമാകും. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം അവസാന ലാപ്പിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തുന്നത്. അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാനായി കൊണ്ടുപിടിച്ച പരിപാടികളിലാണ് സ്ഥാനാർഥികൾ. നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ പാർട്ടികൾ.

ദേശീയ, സംസ്ഥാന, യുവ, വനിതാ നേതാക്കളെല്ലാം മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടത്തുകയാണ്. കുടുംബയോഗങ്ങൾ മുതൽ പാര്ടിയോഗങ്ങൾ വരെ സജീവമാണ്. ഇന്നും നാളെയുമായി അവസനാവട്ട മണ്ഡലപര്യടനങ്ങളിലാണ് സ്ഥാനാർഥികൾ. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച കേരളം രാജ്യത്തിന്റെ വിധി എഴുത്തിന്റെ ഭാഗമാകും.

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് നടക്കുന്നത് 88 മണ്ഡലങ്ങളിലാണ്. 13 സംസ്ഥാനങ്ങളിലായാണ് ഈ 88 മണ്ഡലങ്ങൾ കിടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങൾക്കൊപ്പം കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. യുപി, മഹാരാഷ്ട്ര, ജമ്മു & കശ്മീര്‍, ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്, തൃപുര എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും 26 ന് വെള്ളിയാഴ്ച വിധി എഴുതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago