HOME
DETAILS

മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടായത് പീഡനം; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ്

  
Web Desk
April 23, 2024 | 4:18 AM

Criticizing the Central Govt

ന്യൂഡല്‍ഹി; മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയാണ് മണിപ്പൂരില്‍ ആക്രമണമുണ്ടായതെന്നും വലിയ തോതിലുള്ള പീഡനമാണ് നടന്നതെന്നുമാണ് റിപോര്‍ട്ടിലെ വിമര്‍ശനം. യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപോര്‍ട്ടിലാണ് പരാമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്ന് ബിബിസി ഓഫിസിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ചൂണ്ടിക്കാട്ടി യു.എസ്.

മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ബാധിത സമുദായങ്ങലും മണിപ്പൂരിലെ അക്രമം തടയുന്നതിനും മാനുഷിക സഹായം നല്‍കുന്നതിനുമുള്ള നടപടി വൈകിയതിനു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതായി റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ നാലിനു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും അക്രമപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും കേന്ദ്രസര്‍ക്കാരിനോട് യുഎന്‍ ആവശ്യപ്പെട്ടിരുന്നു. മെയ്‌തേയ് , കുക്കി മറ്റു സ്വാധീനമുളള സമുദായങ്ങള്‍ എന്നിവയ്ക്കിടയില്‍ അനുരഞ്ജന പ്രക്രിയ പ്രോത്സാഹിപ്പിക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
ബിബിസിയുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ സാമ്പത്തിക പ്രക്രിയകളില്‍ ഉള്‍പ്പെടാത്ത മാധ്യമപ്രവര്‍ത്തര്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചതിനെ കുറിച്ചും പരാമര്‍ശമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago