മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുന്ന സംഘം പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാൽമിയയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് പ്രതികൾ പിടിയിലായത്.
ഒരു രഹസ്യ കേന്ദ്രത്തില്‍ വച്ച് ടാക്സിയില്‍ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സംശയം തോന്നിയ പട്രോളിംഗ് സംഘം കാറിനടുത്തേക്ക് നീങ്ങിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന സിഐഡി ഉദ്യോഗസ്ഥര്‍ മല്‍പ്പിടുത്തത്തിനു ശേഷം പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍, വില്‍പനയ്ക്കായി നിര്‍മ്മിച്ച മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിന് വേണ്ടി വാഹനത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും, ഒരു കുപ്പി 10 ദിനാറിനാണ് വിൽക്കുന്നതെന്നും പ്രതികൾ സമ്മതിച്ചു.
പൊതുമാപ്പ് ഉപയോഗിച്ച് റസിഡന്‍സ് നിയമലംഘകര്‍ക്ക് കുവൈത്ത് വിടാനും റെസിഡന്‍സി പുതുക്കാനുമുള്ള സമയങ്ങള്‍ പുറത്തിറക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ റസിഡന്‍സ് നിയമലംഘകര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് രാജ്യം വിടാനും റെസിഡന്‍സി പുതുക്കാനുമുള്ള സമയങ്ങള്‍ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ രാവിലെ അനധികൃത താമസക്കാര്‍ക്ക് ഗവര്‍ണറേറ്റിലെ ശുഊന്‍ ഓഫിസില്‍ (റെസിഡന്‍സി അഫേഴ്‌സ്) പ്രശ്‌നം പരിഹരിക്കാം.
വൈകുന്നേരം മൂന്നു മണിമുതല്‍ രാത്രി എട്ടു മണി വരെയാണ് മറ്റൊരു സമയം. കുവൈത്ത് വിട്ടുപോയി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ ഈ സമയത്ത് പാസ്‌പോര്‍ട്ടുമായോ ഔട്ട പാസ് പോലെയുള്ള യാത്രാരേഖകളുമായോ മുബാറക് അല്‍കബീര്‍ ഗവര്‍ണറേറ്റിലെയോ ഫര്‍വാനിയ ഗവര്‍ണറേറ്റിലെയോ ശുഊന്‍ ഓഫിസിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പാസ്‌പോര്‍ട്ടുള്ള കുവൈത്ത് വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസുമായി ബന്ധപ്പെടേണ്ടതില്ല. നേരെ പോകാവുന്നതാണ്. 2024 ഏപ്രില്‍ 21 ഞായറാഴ്ച മുതല്‍ റെസിഡന്‍സി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയം നിലവില്‍ വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."