ഇന്ത്യയില്‍ ജനിച്ച ഹൃദയം ഇനി കറാച്ചിയിലെ അയേഷയില്‍ തുടിക്കും
ചെന്നൈ: പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഇന്ത്യയിലെത്തിയ പെണ്‍കുട്ടി തിരികെ പാകിസ്താനിലേക്ക്. 19 വയസ്സുകാരി അയേഷ റഷാന്റെ ശസ്ത്രക്രിയയാണ് ചെന്നൈ എം.ജി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ വച്ചു നടന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യന്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് അയേഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍, ആശുപത്രിയില്‍ എത്തിയതോടെ കുട്ടിയുടെ നില വഷളായി. ഉടന്‍ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അയേഷയുടെ കുടുംബത്തിന് ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരും ട്രസ്റ്റും ചേര്‍ന്നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ആവശ്യമുള്ള 35 ലക്ഷം രൂപ കണ്ടെത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് വരുകയാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ട്രസ്റ്റിനും നന്ദി അറിയിച്ചു കൊണ്ട് അയേഷ റഷാന്‍ പ്രതികരിച്ചിരുന്നു. ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയുടെ ഉയര്‍ന്ന ചിലവ് കാരണം ദാനം ചെയ്ത നിരവധി അവയവങ്ങള്‍ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും അതുകൊണ്ട് മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് സ്വീകാര്യപ്രതമാകുന്ന രീതിയില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."