പോകാം നമുക്ക് ഇന്ത്യയിലെ മഹാനഗരമായ കൊല്‍ക്കത്തയിലേക്ക്
വിക്ടോറിയ മെമ്മോറിയല്‍
64 ഏക്കറില്‍ പരന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളാല്‍ മനോഹരം. കൊല്‍ക്കത്തയിലെത്തിയാല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വെളുത്ത മാര്‍ബിള്‍ കൊട്ടാരം. വിക്ടോറിയ രാജ്ഞിയുടെ സ്മരണാര്‍ഥം കഴ്‌സണ്‍ പ്രഭു വിഭാവനം ചെയ്ത പാലസ്. താജ്മഹലിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച് അതേ രാജസ്ഥാനിലെ മക്രാന ക്വാറികളില്‍ നിന്നാണ് കെട്ടിടം നിര്‍മിക്കാന്‍ ഉള്ള മാര്‍ബിള്‍ ഉപയോഗിച്ചത്. 60 കൊല്ലം ഇന്ത്യ ഭരിച്ച വിക്ടോറിയ രാജ്ഞിയുടെ സ്മരണാര്‍ഥം വിക്ടോറിയ മെമ്മോറിയല്‍ ഹാള്‍ എന്ന് പേരിട്ടത് ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്‌സണ്‍ പ്രഭുവാണ്.
ഫോര്‍ട്ട് വില്യം
ഹുഗ്ലി നദിയുടെ തീരത്തുള്ള ഈ വലിയ കെട്ടിടം കൊല്‍ക്കത്തിയിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലമാണ്. ഒരിക്കല്‍ ഇവിടെ തടവുകാരെ വലിച്ചിഴച്ചിരുന്ന താല്‍ക്കാലിക ജയിലായിരുന്നു.
ഹൗറപാലം
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാന്റിലര്‍ പാലമാണ് ഹൗറപാലം.
ഹാര്‍ബര്‍ ബ്രിഡ്ജ് ഓഫ് ഇന്ത്യ -ഹൗറ പാലം സന്ദര്‍ശിക്കാതെ ഒുര കൊല്‍ക്കത്ത കാഴ്ച ഇല്ലെന്നു പറയാം. കൊല്‍ക്കത്ത -ഹൗറ എന്നീ രണ്ടു പ്രധാന നഗരങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പാക്കാന്‍ ഹൂഗ്ലിനദിക്കു മുകളിലൂടെ നിര്‍മിച്ചതാണ് ഹൗറ പാലം.
ജോരാസങ്കോ താക്കൂര്‍ ബാരി (ടഗോറിന്റെ വീട്)
കവിയും നൊബേല്‍ സമ്മാന ജേതാവുമായ രവീന്ദ്രനാഥ് ടഗോറിന്റെ കുടുംബത്തിന്റെ പൂര്‍വിക ഭവനം. ഇന്ന് ഈ വീട്
പുന::സ്ഥാപിച്ച് ടഗോര്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. ജോരാസങ്കോ താക്കൂര്‍ ബാരി എന്നറിയപ്പെടുന്ന ടഗോറിന്റെ വീട് ചരിത്രാഭിമാനികള്‍ക്ക് കൊല്‍ക്കത്തയിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ്. ഇവിടെ ഇപ്പോള്‍ ഒരു ഫോട്ടോ ഗാലറി, ആകര്‍ഷകമായ പെയിന്റിങുകള്‍, സാഹിത്യകൃതികള്‍ എന്നിവ ഉള്‍കൊള്ളുന്ന ഒരു മ്യൂസിയമാണ്.
മദര്‍ ഹൗസ്
മിഷനറീസ് ഓഫ് ചാരിറ്റി എന്ന് അറിയപ്പെടുന്ന മദര്‍ ഹൈസ് 1950 ല്‍ മദര്‍ തെരേസ ഒരു മതസമ്മേളനമായി സ്ഥാപിച്ചു. പാവപ്പെട്ടവര്‍, രോഗികള്‍, മയക്കുമരുന്നിനടിപ്പെട്ടവര്‍, ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍, അനാഥര്‍ എന്നിവര്‍ക്ക് സൗജന്യ സേവനം നല്‍കുകയും തെരുവ് കുട്ടികളെ പഠിപ്പിക്കാന്‍ സ്‌കൂളുകള്‍ നടത്തുക എന്നതാണ് ലക്ഷ്യം. മദര്‍ തെരേസയുടെ ശവകുടീരമാണ് സന്ദര്‍ശകരുടെ കൗതുകം.
സുന്ദര്‍ബന്‍സ്
ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമാണ് സുന്ദര്‍ബന്‍ ഡെല്‍റ്റ അഥവാ സുന്ദര്‍വനങ്ങള്‍. കൊല്‍ക്കത്തയിലെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സുന്ദര്‍ബന്‍സ് ലോകത്തിലെ പ്രകൃതി അദ്ഭുതങ്ങളില്‍ ഒന്നാണ്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുന്ദര്‍ബന്‍സ് ഗംഗ, ബ്രഹ്‌മപുത്ര, മേഘ്‌ന എന്നിവയാല്‍ രൂപം കൊണ്ട ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റയുടെ ഭാഗമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രവും ദേശീയ ഉദ്യാനവും കൂടിയാണിത്. വന്യജീവികള്‍ക്ക് പുറമെ മനോഹരമായ പ്രകൃതി സൗന്ദര്യത്തിന്റെയും അതിമനോഹരമായ ഭൂപ്രകൃതിയുടേയും പ്രതീകമാണ് സുന്ദര്‍ബന്‍സ്.
ദക്ഷിണേശ്വര് കാളി ക്ഷേത്രം
കൊല്‍ക്കത്തയിലെ ദക്ഷിണേശ്വര് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ദക്ഷിണേശ്വര്‍ കാളിക്ഷേത്രം കാളിദേവിയുടെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രമാണ്. കൊല്‍ക്കത്തയിലെ ഏറ്റവും പുണ്യസ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ വാസ്തുവിദ്യാ മാസ്റ്റര്‍പീസ് നഷ്ടപ്പെടുത്താന്‍ കഴിയില്ല എന്നതിനാല്‍ ഒറ്റ ദിവസം കൊണ്ട് കൊല്‍ക്കത്ത സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.
കാളിഘട്ട് കാളിക്ഷേത്രം
ക്ഷേത്രത്തിന്റെ അകത്തേക്ക് കടന്നാല്‍ സ്വര്‍ണം കൊണ്ടലങ്കരിച്ചതും ഒരു വെള്ളി താമരയിലയില്‍ നില്‍ക്കുന്നതും അമ്പരപ്പിക്കുന്നതുമായ കാളിയുടെ വിഗ്രഹം കാണാം.
നിങ്ങള്‍ കൊല്‍ക്കത്തയിലേക്കുള്ള യാത്രയ്ക്കിടെ കാളി ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ കാളിദേവിയില്‍ നിന്ന് അനുഗ്രഹം തേടുക. ഈ മനോഹരമായ നഗരത്തിലെ ജനങ്ങളുടെ സംസ്‌കാരം പാരമ്പര്യങ്ങള്‍ മതവിശ്വാസങ്ങള്‍ എന്നിവയുമായി പരിചയപ്പെടാന്‍ കൊല്‍ക്കത്തയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണിത്.
നഖോഡ മസ്ജിദ്
ചിത്പൂര്‍ റോഡിന്റെയും മഹാത്മാഗാന്ധി റോഡിന്റെയും ജങ്ഷനോട് ചേര്‍ന്നു ജാക്വേറിയ സ്ട്രീറ്റിലാണ് ഈ പള്ളി.
നൊഖോഡ മസ്ജിദിന്റെ കവാടം ഫത്തേപൂര്‍ സിക്രിയിലെ ബുലന്ദ് ദര്‍വാസയോട് സാമ്യമുള്ളതാണ്.
കൊല്‍ക്കത്ത നഗരത്തിലെ ഏറ്റവും വലിയ പള്ളിയാണ് നഖോഡ മസ്ജിദ് അഥവാ മുസ്്‌ലിംകളുടെ ഒരു പ്രശസ്തമായ ആരാധനാലയം. ഭീമാകാരമായ വലുപ്പം കാരണം നഖോഡ മസ്ജിദ് ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്.
ഇന്ത്യന്‍ മ്യൂസിയം
35 ഗാലറികളുള്ള ഈ മ്യൂസിയത്തില്‍ കല, പുരാവസ്തു ശാസ്ത്രം, നരവംശശാസ്ത്രം, ജിയോളജി, സുവോളജി,ഇക്കണോമിക് ബോട്ടണി എന്നിങ്ങനെ ആറുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വലിുതുമായ ഇന്ത്യന്‍ മ്യൂസിയത്തിന്റെ മനോഹരിതയ്ക്ക് സാക്ഷ്യം വഹിക്കുന്ന തങ്ങളുടെ രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ചും സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും ഉള്ള കാഴ്ചകള്‍ നേടാന്‍ കഴിയുന്ന യുവാക്കള്‍ക്ക് കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ പറ്റിയസ്ഥലങ്ങളില്‍ ഒന്നാണിത്.
ബേലൂര്‍ മഠം
ഹിന്ദു, ഇസ്്‌ലാം, ബുദ്ധ, ക്രിസ്ത്യന്‍ എന്നീ നാലുമതങ്ങളുടെയും ഐക്യത്തെ പ്രതീകപ്പെടുത്തുന്ന വാസ്തുവിദ്യയാല്‍ ഇത് ശ്രദ്ധേയമാണ്. രാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും ആസ്ഥാനമായ ഒരു തീര്‍ഥാടനകേന്ദ്രമാണ് ബേലൂര്‍ മഠം. ശാന്തമായ ചുറ്റുപാടുകളും വാസ്തുവിദ്യാ സര്‍ഗാത്മകതയും ഈ സ്ഥലത്തെ കൊല്‍ക്കത്ത ടൂറിസത്തിന്റെ ഹോട്ട്‌സ് പോട്ടാക്കി മാറ്റുന്നു.
സയന്‍സ് സിറ്റി
ഇന്ത്യയിലുടനീളമുള്ള ഏറ്റവും വലിയ ശാസ്ത്ര കേന്ദ്രമായ സയന്‍സ് സിറ്റിയുടെ വാസ്തുവിദ്യാ വിസ്മയം സന്ദര്‍ശിക്കാന്‍ കുറച്ച് സമയം വേണം. ബഹിരാകാശ ഒഡിസി ഡൈനാമോഷന്‍, എവല്യൂഷന്‍ പാര്‍ക്ക് തീം ടൂര്‍, മാരിടൈം സെന്റര്‍, എര്‍ത്ത് എക്‌സ്‌പ്ലോറേഷന്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന ഇത് സാങ്കേതിക വിദ്യയുടെയും വാസ്തുവിദ്യയുടെയും കാര്യത്തില്‍ കൊല്‍ക്കത്തയിലെ ഏറ്റവും മികച്ച വനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
ഈഡന്‍ ഗാര്‍ഡന്‍സ്
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിക്കുന്ന ഈ ക്രിക്കറ്റ് സ്റ്റേഡിയം സംസ്ഥാന സെക്രട്ടേറിയറ്റിനും കല്‍ക്കട്ട ഹൈകോടതിക്കും സമീപം ബിബിഡി ബാഗ് ഏരിയയില്‍ സ്ഥിതി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയമാണിത്.
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തില്‍ ഈഡന്‍ ഗാര്‍ഡന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. സിറ്റിങ് കപ്പാസിറ്റി, ക്ലബ് ഹൗസ്, പവലിയന്‍ എന്‍ഡ്, ഹൈകോടതി എന്‍ഡ്, പൂന്തോട്ടങ്ങള്‍, ഗാംഗുലി പവലിയന്‍, ഡ്രസ്സിങ് റൂമുകള്‍, പിച്ചും ഔട്ട്ഫീല്‍ഡും, ചരിത്രസ്മാരകങ്ങള്‍, ഫള്ഡ് ലൈറ്റും നൈറ്റ് മത്സരങ്ങളും പ്രവേശനക്ഷമതയും ഗതാഗതവും തുടങ്ങിയ സവിശേഷതകളും സൗകര്യങ്ങളുമുണ്ട് ഈഡന്‍ഗാര്‍ഡനില്‍.
പാര്‍ക്ക് സ്ട്രീറ്റ്
ഷോപ്പിങിന് പേരുകേട്ട കൊല്‍ക്കത്തയിലെ ഒരു തെരുവാണ് പാര്‍ക്ക് സ്ട്രീറ്റ്. ഭക്ഷണം മുതല്‍ പരമ്പരാഗത സാരികള്‍ വരെ കൊല്‍ക്കത്തയില്‍ വാങ്ങാന്‍ കഴിയും.
മദര്‍തെരേസ വാക്‌സ്മ്യൂസിയം
കൊല്‍ക്കത്തയിലെ ഏറ്റവും ഐതിഹാസികവും സന്ദര്‍ശിക്കേണ്ടതുമായ സ്ഥലങ്ങളില്‍ ഒന്നാണിത്. നിരവധി മഹത്തായ വ്യക്തികളുടെ മെഴുക് രൂപങ്ങളുടെ മനോഹരമായ ശേഖരം ഇവിടെയുണ്ട.്
സാള്‍ട്ട് ലേക്ക്
കൊല്‍ക്കത്തയിലെ ഒരു പട്ടണമാണ് സാള്‍ട്ട്‌ലേക്ക്. പച്ച, സ്വാതന്ത്ര്യം വിശാലം എന്നിങ്ങനെ മൂന്നുവാക്കുകളില്‍ എളുപ്പത്തില്‍ സംഗ്രഹിക്കാം. സാഹസികതയ്ക്കും വിനോദത്തിനും ഇത് നിരവധി വഴികള്‍ വാഗ്ദാനം ചെയ്യുന്നു.
ജൈന ക്ഷേത്രം
പരേഷ്‌നാഥ് ജൈനക്ഷേത്രം നാല് ജൈന തീര്‍ഥങ്കരന്‍മാര്‍ക്ക് സമര്‍പ്പിക്കപ്പെട്ടതാണ്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യ, സങ്കീര്‍ണമായ കൊത്തുപണികളുള്ള മാര്‍ബിളുകള്‍ കൊണ്ട് മനോഹരമായി രൂപകല്‍പന ചെയ്തിരിക്കുന്നത് ക്ഷേത്രത്തിന് ആകര്‍ഷകമായ രൂപം നല്‍കുന്നു.
നാഷണല്‍ ലൈബ്രറി
അച്ചടിക്കാത്തതും പുരാതനവുമായ അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് കണ്ടെത്താന്‍ കഴിയാത്തതോ ആയ ചില അമൂല്യമായ എഴുത്ത് തുടങ്ങിയവ ഈ ലൈബ്രറിയിലുണ്ട്. മോണോഗ്രാഫുകളും കൈയെഴുത്തു പ്രതികളും മുതല്‍ ഇന്ത്യന്‍ പുസ്തകങ്ങളും ഭാഷാ പുസ്തകങ്ങളും വരെയുള്ള വിപുലമായ വായനാ സാമഗ്രികള്‍ ലൈബ്രറിയിലുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."