HOME
DETAILS
MAL
അബുദബി; തെറ്റായ ഓവർടേക്കിങ് നടത്തിയാൽ 1000 ദിർഹം പിഴ
April 26 2024 | 16:04 PM
അബുദബി:തെറ്റായ ഓവർടേക്കിങ് നടത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദബി പൊലീസ്. റോഡ് ഷോൾഡറിൽ (മഞ്ഞ വരയ്ക്കപ്പുറം) ഓവർടേക്ക് ചെയ്യരുതെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം സഹിതമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്.
അടിയന്തര വാഹനങ്ങളുടെ ആവശ്യങ്ങൾക്കായാണ് റോഡ് ഷോൾഡർ നീക്കിവച്ചിരിക്കുന്നത്. ജീവൻ രക്ഷിക്കാനായി അപകടസ്ഥലങ്ങളിലേക്കു പായുന്ന ആംബുലൻസുകൾക്കും പൊലീസിൻ്റെ ഉൾപ്പെടെയുള്ള സുരക്ഷാ വാഹാനങ്ങൾക്കും അധികാരികൾക്കും അതിവേഗം യാത്ര ചെയ്യാനുള്ള സ്ഥലമാണിത്. ഈ സ്ഥലം ഓവർടേക്കിങ്ങിനായി ഉപയോഗിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും അധികൃതർ പറഞ്ഞു.
നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."