യു.ഡി.എഫ് കലക്ട്രേറ്റ് ധര്‍ണ്ണ ഇന്ന്
തൊടുപഴ: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് ഇടുക്കി കലക്ടറേറ്റ് പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തും. ധര്‍ണ്ണ കേരള കോണ്‍ഗ്രസ് (ജേക്കബ്)ചെയര്മാന് അഡ്വ. ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. യു ഡി എഫിന്റെ പ്രമുഖ നേതാക്കള്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്യും
ഭാഗാധരങ്ങളുടെ വര്‍ധിപ്പിച്ച അധിക ഡ്യൂട്ടി പിന്‍വലിക്കുക, ഇടുക്കി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുക, ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുക, ദേവികുളം താലൂക്കിലെ കെട്ടിട നിര്മ്മണ്ണ നിരോധനം പിന്‍വലിക്കുക, വിലക്കയറ്റം തടയുക, അക്രമികളില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക, ക്രമസമാധാനം ഉറപ്പു വരുത്തുക, പൊലിസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിത വില പിന്‍വലിക്കുക, മതേതര എൈക്യം പരിരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു ഡി എഫ് ധര്‍ണ്ണ. യു ഡി എഫ് ഘടകകക്ഷി നേതാക്കളായ റോയി കെ പൗലോസ്, പി പി അസീസ്, ജി ബേബി, മാര്ട്ടിന് കെ മാണി, സുരേഷ് ബാബു എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കും. ധര്‍ണ്ണ വിജയപ്പിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയര്മാന് അഡ്വ. എസ് അശോകന് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."