HOME
DETAILS

ലാവ്‌ലിന്‍ കേസ് സുപ്രിം കോടതി ഇന്നും പരിഗണിച്ചില്ല; കാരണം സമയ പരിമിതി

  
May 01 2024 | 13:05 PM

 sc not considered lavalin case today

എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. ഹര്‍ജിയില്‍ മറ്റൊരു ദിവസം സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കും. പിണറായി വിജയനെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായുള്ള കരാര്‍ വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം. സുപ്രീംകോടതിയുടെ ഇന്നത്തെ പരിഗണനാ പട്ടികയില്‍ 113-ാം നമ്പര്‍ ആയി സിബിഐ അപ്പീല്‍ ഇടം നേടിയിരുന്നു. എന്നാല്‍ തൊട്ട് മുന്‍പ് പരിഗണിച്ച രണ്ട് കേസുകളിലെ വാദം ഏറെനേരം നീണ്ടു. തുടര്‍ന്ന് സമയ പരിമിതി മൂലം അപ്പീല്‍ മറ്റൊരുദിവസം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. വാദം അറിയിക്കാന്‍ ഒരുദിവസം വേണമെന്നായിരുന്നു സിബിഐ നേരത്തെതന്നെ സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹര്‍ജി സുപ്രീംകോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്. ഈ മാസം പതിനേഴിനകം പരിഗണിക്കപ്പെട്ടില്ലെങ്കില്‍ എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീംകോടതി അവധിക്കാലത്തിന് ശേഷമാകും പരിഗണിക്കുക. അവധിക്കാലത്തിന് ശേഷം പരിഗണനാ വിഷയങ്ങള്‍ അനുസരിച്ച് മറ്റൊരു ബെഞ്ചിലേക്ക് എസ്എന്‍സി ലാവ്ലിന്‍ കേസ് മാറും. ആറര വര്‍ഷത്തിനിടെ ഇതുവരെ 31 തവണയാണ് സിബിഐയുടെ അപ്പീല്‍ സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.


എന്നാല്‍ സമയപരിമിതി മൂലവും സിബിഐയുടെ താല്‍പര്യം പരിഗണിച്ചും പലതവണ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. സിബിഐ നല്‍കിയ അപ്പീല്‍ ആറര വര്‍ഷത്തിലധികമായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എസ്എന്‍സി ലാവ്ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഏഴ് പേരെയാണ് 2013 നവംബറില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒഴിവാക്കിയത്. ഈ വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.v

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago