HOME
DETAILS

58 ശതമാനം ഇസ്‌റാഈലികളും നെതന്യാഹു രാജിവെച്ച് പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നു; അഭിപ്രായ സര്‍വ്വെ ഫലം പുറത്ത്

  
May 01, 2024 | 1:36 PM

58 percent of israelis want netanyahu to resign immediately


ഇസ്‌റാഈലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവെച്ച് അധികാരത്തില്‍ നിന്നൊഴിയണമെന്ന് 58 ശതമാനം അധിനിവേശ രാജ്യത്തിലെ പൗരന്മാരും ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായ സര്‍വ്വെ ഫലം.എന്‍12 നടത്തിയ സര്‍വ്വെയില്‍ 28 ശതമാനം പേര്‍ മാത്രമാണ് നെതന്യാഹുവിനെ പിന്തുണക്കുന്നത്. പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 48 ശതമാനവും ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെര്‍സി ഹലേവി സ്ഥാനമൊഴിയണമെന്ന് 50 ശതമാനം പേരും ഇസ്‌റാഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് തലവന്‍ റോനന്‍ ബാര്‍ രാജിവെക്കണമെന്ന് 56 ശതമാനം പേരും സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടു. 


തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് 54 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുമ്പോള്‍ മന്ത്രിമാരായ ബെന്നി ഗാന്റ്സും ഗാഡി ഈസന്‍കോട്ടും ഉടന്‍ സ്ഥാനമൊഴിയണമെന്ന് 37 ശതമാനം പേരും ആവശ്യപ്പെടുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബെന്നി ഗാന്റ്സിന്റെ നാഷനല്‍ യൂനിറ്റി പാര്‍ട്ടി 31 സീറ്റ് നേടുമ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 18 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സര്‍വ്വെ പറയുന്നു. യേഷ് ആത്തിഡിന് 15 സീറ്റും ഷാസ്, യിസ്രായേല്‍ ബെയ്‌ത്തെനു, ഒത്സ്മ യെഹൂദിത് എന്നീ പാര്‍ട്ടികള്‍ 10 സീറ്റ് വീതം നേടുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. നിലവില്‍ ഭരണം നടത്തുന്ന നെതന്യാഹു സഖ്യത്തിന് 50 സീറ്റും ഗാന്റ്, യയിര്‍ ലാപിഡ് സഖ്യത്തിന് 65 സീറ്റും ലഭിക്കുമെന്നും സര്‍വ്വെഅഭിപ്രായപ്പെടുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  8 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇയിലും ആഗോളതലത്തിലും മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  8 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  8 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  8 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  8 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  8 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  8 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  8 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  8 days ago