സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല; മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി
തിരുവനന്തപുരം: സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് തോമസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അഞ്ചുലക്ഷം രൂപയാണ് തോമസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹാവശ്യത്തിനായാണ് പണം തിരികെ ചോദിച്ചത്. ഇതിനായി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നല്‍കാനാവില്ലെന്നാണ് ബാങ്ക് അറിയിച്ചത്.
വിവാഹം മുടങ്ങുമോ എന്നതടക്കമുള്ള ആശങ്കകള്‍ തോമസിനെ അലട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കനത്ത മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."