നാടന്‍ വഴുതനയും പച്ച ചീരയും വ്യാപിപ്പിക്കും
ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാഫിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പച്ചക്കറി കൃഷിയുടെ ഭാഗമായി നാടന്‍ വഴുതനയും പച്ച ചീരയും എന്ന പദ്ധതി ഈക്കൊല്ലം നടപ്പാക്കും.
പച്ചക്കറിയില്‍ നാടന്‍ ഇനങ്ങളുടെ പ്രചരണം ലക്ഷ്യമാക്കി കൊണ്ട് നാടന്‍ ഇനങ്ങള്‍ അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
നൂറു വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഈ വര്‍ഷം ഈ പദ്ധതി ആരംഭിക്കും.പോഷകസമൃദ്ധമായ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും നമ്മുടെ നാട്ടില്‍ സമുദ്ധമായി വളരുന്ന പാച്ചീര വ്യാപകമാക്കുന്നതിനുമാണ് ഈ സംരംഭം.
നാടന്‍ വഴുതനയും പച്ചച്ചീരയും പദ്ധതിയുടെ ഉദ്ഘാടനം സാഫ് ക്യാപ്റ്റന്‍ തസ്‌നി യൂസഫിന് തൈകള്‍ വിതരണം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് ആര്‍.ഗീത നിര്‍വ്വഹിച്ചു.എം.എഫ് അബ്ദുല്‍ ഖാദര്‍.മുഹമ്മദ് ലൈസല്‍, റ്റി.എസ്.അനസ് ,എം .പി ലീന ,പി.എം.ആബിദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."