HOME
DETAILS

കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം

  
February 09, 2025 | 2:16 PM

Book Now Fares May Quadruple Later Warns Airline

അബൂദബി/ദുബൈ: കുറഞ്ഞ വിമാനനിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ഈ മാസം പകുതിയോടെ ദുബൈയിൽനിന്ന് കൊച്ചിയിലെത്തി മാർച്ച് 15ഓടെ തിരിച്ചുവരാൻ ഒരാൾക്ക് ശരാശരി 700 ദിർഹം മതി. നാലംഗ കുടുംബത്തോടൊപ്പമാണ് യാത്രയെങ്കിൽ 2800 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാകും.

മാർച്ചിൽ പോയി ഏപ്രിലിൽ തിരിച്ചുവരാൻ ഇതേ സെക്ടറിൽ ഇരട്ടി തുകയും യുഎഇയിൽ വേനൽ അവധിക്കാലമായ ജുലൈയിൽ പോയി ഓഗസ്‌റ്റ് അവസാനത്തോടെ തിരിച്ചുവരാൻ നാലിരട്ടിയും വിമാനക്കമ്പനിക്കാർ ഈടാക്കും. അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകുകയും ആവശ്യക്കാരുടെ എണ്ണം വർധിക്കുകയും ചെയ്താൽ ടിക്കറ്റ് നിരക്ക് പല മടങ്ങ് വർധിക്കാനും സാധ്യതയുണ്ട്.

മാർച്ച് - ഏപ്രിലിൽ ടിക്കറ്റ് നിരക്ക് ഇരട്ടി

കെ.ജി മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ചിലെ വാർഷിക പരീക്ഷ കഴിഞ്ഞ് യുഎഇയിൽ 3 ആഴ്‌ചത്തെ അവധിയുണ്ട്. മാർച്ച് 14ഓടെ ഇവരുടെ പരീക്ഷ തീരും. സ്വാഭാവികമായും നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കുടുമെന്ന് മുൻകുട്ടി കണ്ട് ടിക്കറ്റ് നിരക്ക് രണ്ടിരട്ടി ഉയർത്തിയിരിക്കുകയാണ് എയർലൈനുകൾ. മാർച്ച് 15ന് നാട്ടിൽ പോയി ഏപ്രിൽ 5ന് തിരിച്ചുവരാൻ ഒരാൾക്ക് 1300 ദിർഹമായിരുന്നു നിരക്ക്, ഇത് നാലംഗ കുടുംബത്തിന് 5200 ദിർഹമായി വർധിക്കും. ഇന്നലെ ബുക്ക് ചെയ്യുമ്പോഴത്തെ നിരക്കായിരുന്നു ഇത്, ഇന്നും നാളെയുമൊക്കെ നിരക്കിൽ വ്യത്യാസമുണ്ടാകും.

ജുലൈ - ഓഗസ്‌റ്റ് നാലിരട്ടി

കൂടുതൽ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കുക മധ്യവേനൽ അവധിക്കാലമായ ജുലൈ, ഓഗസ്‌റ്റ് മാസങ്ങളിലാണ്. ഇതു മുന്നിൽ കണ്ട് എയർലൈനുകൾ ഇപ്പോൾ തന്നെ നിരക്ക് കുട്ടിത്തുടങ്ങിയിട്ടുണ്ട്. സ്വദേശി-വിദേശി എയർലൈനുകൾ നിരക്കുവർധനയിൽ മത്സരത്തിലാണ്.

5 മാസം മുൻപ് ബുക്ക് ചെയ്യുമ്പോൾ പോലും ഒരാൾക്ക് 2500 ദിർഹവും, നാലംഗ കുടുംബത്തിന് 10,000 ദിർഹവും ആവശ്യമായിരുന്നു. അതേസമയം, ബുക്ക് ചെയ്യാൻ വൈകുന്നതിന് അനുസരിച്ച് നിരക്കിന്റെ ഗ്രാഫ് കുതിക്കുകയാണ്.

Airlines are urging passengers to book their tickets now as fares may increase four-fold later, offering a golden opportunity for those looking to travel at affordable rates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  4 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  4 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  4 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  4 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  4 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  4 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  4 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  4 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  4 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  4 days ago