HOME
DETAILS

അപൂര്‍വ്വ രക്തത്തിനായി ഇനി ഓടിനടക്കേണ്ട; കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

  
February 09 2025 | 13:02 PM

Kerala Rare Blood Donor Registry launched-latestnews

തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളില്‍ അപൂര്‍വ്വയിനം രക്തം ഗ്രൂപ്പുള്ളവര്‍ക്കായി ഡോണറെ തേടി നടക്കേണ്ട. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി.

നിരവധി ആന്റിജനുകള്‍ പരിശോധിച്ച ശേഷമാണ് അപൂര്‍വ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഉടന്‍ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. കൂടുതല്‍ രോഗികള്‍ക്ക് ഉപകാരപ്പെടാന്‍ രജിസ്ട്രിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ വൈദ്യ സമൂഹത്തിലേയ്ക്കും പൊതുജനങ്ങളിലേയ്ക്കും എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കൂടുതല്‍ രക്തദാതാക്കളെ ഉള്‍പ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് രക്ത ബാങ്കിനെ സ്റ്റേറ്റ് നോഡല്‍ സെന്ററായി തിരഞ്ഞെടുത്തു. 2 കോടിയോളം രൂപയാണ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്നത്.

ഇതുവരെ 3000 അപൂര്‍വ രക്തദാതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നാല് പ്രദേശങ്ങളിലെ സന്നദ്ധ രക്ത ദാതാക്കളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു അതിലെ 18 ആന്റിജനുകള്‍ പരിശോധിച്ചിരുന്നു. പല തവണ രക്തം സ്വീകരിക്കേണ്ടി വരുന്ന തലാസീമിയ, അരിവാള്‍ രോഗം, വൃക്ക, കാന്‍സര്‍ രോഗികള്‍ എന്നിവരിലും ഗര്‍ഭിണികളിലും ആന്റിബോഡികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് യോജിച്ച രക്തം ലഭിക്കാതെ വരുമ്പോള്‍ ഈ രജിസ്ട്രയില്‍ നിന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തി രക്തം കൃത്യ സമയത്ത് നല്‍കി ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: ഇന്ന് മഴയില്ല, യുഎഇയില്‍ ഈയാഴ്ച താപനില ഉയരും

uae
  •  11 days ago
No Image

ഛത്തീസ്‌ഗഡിൽ അജ്ഞാത രോഗം; ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട് ഒരു മാസത്തിനിടെ 13 പേർ മരിച്ചു

National
  •  11 days ago
No Image

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം

Kerala
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-06-03-2025

latest
  •  11 days ago
No Image

2025 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം

National
  •  11 days ago
No Image

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്

latest
  •  11 days ago
No Image

വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Football
  •  11 days ago
No Image

മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  11 days ago
No Image

നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു

National
  •  11 days ago
No Image

നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി

Kerala
  •  11 days ago