HOME
DETAILS

ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി

  
February 09, 2025 | 5:26 PM

Get 5-Day Paid Leave for Bereavement New Policy Announced

ദുബൈ: ഭാര്യയോ ഭർത്താവോ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ എല്ലാ തൊഴിലാളികളഉം അർഹരാണെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ഉറ്റവർ മരിച്ച ദിവസം മുതലാണ് അ‍‍ഞ്ച് ദിവസത്തെ അവധി കണക്കാക്കുക. അതേസമയം, മാതാവ്, പിതാവ്, മക്കൾ, സഹോദരൻ, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി, പൗത്രൻ, പൗത്രി എന്നിവരിലാരെങ്കിലും മരിച്ചാലും 3 ദിവസത്തെ അവധി മാത്രമല്ല, 3 ദിവസത്തെ ശമ്പളവും നൽകണമെന്ന് അധികൃതർ അറിയിച്ചു.

കുഞ്ഞ് ജനിക്കുമ്പോൾ, പരിചരണത്തിനായി മാതാപിതാക്കൾക്ക് 5 ദിവസത്തെ അവധി നൽകണം, അത് ഒന്നിച്ചോ കുഞ്ഞ് ജനിച്ച ദിവസം മുതൽ 6 മാസത്തിനുള്ളിലോ നൽകിയാൽ മതിയാകും. അതേസമയം, രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പരീക്ഷ എഴുതുന്നതിന് 10 ദിവസം വരെ അവധി നൽകാനും മന്ത്രാലയം അനുമതി നൽകി.

2 വർഷം കാലാവധിയുള്ള വീസയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ദേശീയ പരിശീലന പദ്ധതികളിൽ പങ്കെടുക്കുന്നതിനായി സ്വദേശികൾക്ക് ശമ്പളത്തോടുകൂടിയുള്ള അവധി നൽകണമെന്നും സ്വകാര്യ കമ്പനികൾക്കു മന്ത്രാലയം നിർദേശം നൽകി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് അവധി നൽകേണ്ടത്.

വാർഷിക അവധി നൽകാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 2 വർഷം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് അവധി നൽകാതിരിക്കുന്നത് നിയമലംഘനമാണ്, അതേസമയം അവധിക്കു പകരം പണമെന്ന വ്യവസ്‌ഥ കമ്പനികളുടെ നിയമത്തിലുണ്ടെങ്കിൽ ഇതു ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

A new policy offers employees a 5-day paid leave in the event of the death of a close family member, providing a supportive and compassionate work environment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  4 days ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  4 days ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  4 days ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  4 days ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  4 days ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  4 days ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  4 days ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  4 days ago