HOME
DETAILS

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

  
February 09, 2025 | 4:51 PM

Bahrain and UAE Denounce Netanyahus Statement

മനാമ: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഫലസ്തീൻ രാഷ്ട്രം സഊദി അറേബ്യയിൽ സ്ഥാപിക്കണമെന്ന പ്രസ്‌താവനയെ ശക്തമായി അപലപിച്ച് ബഹ്റൈൻ. അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് ബഹ്റൈൻ വിദേശ കാര്യമന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.

അതേസമയം, സഊദിക്കുള്ള ബഹ്റൈൻ്റെ പൂർണ ഐക്യദാർഢ്യവും സുരക്ഷ, സ്ഥിരത, പരമാധികാരം തുടങ്ങിയവക്കുള്ള പിന്തുണയും മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരുടെ കുടിയിറക്കം തടയുക, പൂർണ പരമാധികാരമുള്ള ഒരു സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കുക, ഇസ്റാഈലുമായി സമാധാനപരമായ സഹവർത്തിത്വം സാധ്യമാക്കുക എന്നി കാര്യങ്ങൽ നടപ്പാക്കുമ്പോൾ മാത്രമേ ഫലസ്തീനിലെ സമാധാനം പുനഃസ്ഥാപിക്കപ്പെടുള്ളൂവെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.

അതേസമയം, ഫലസ്തീൻ രാഷ്ട്രം സഊദി അറേബ്യയിൽ സ്ഥാപിക്കണമെന്ന നെതന്യാഹുവിൻ്റെ പ്രസ്‌താവനയെ യു.എ.ഇയും അപലപിച്ചു. പ്രസ്‌താവന അപലപനീയവും പ്രകോപനപരവുമാണെന്ന് വ്യക്തമാക്കിയ യു.എ.ഇ സഹമന്ത്രി ഖലീഫ ബിൻ ശഹീൻ അൽ മറാർ, സഊദിക്ക് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

സഊദിയുടെ സുരക്ഷക്കും സ്ഥിരതക്കും അഖണ്ഡതക്കുമെതിരായ എല്ലാ ഭീഷണികൾക്കുമെതിരെ രാജ്യത്തിന്റെ ശക്തമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്‌തു. നെതന്യാഹുവിന്റെ പ്രസ്‌താവന അസ്വീകാര്യവും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്ര സഭ ചാർട്ടറുകൾക്ക് എതിരാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ഒരു രാജ്യത്തിനും ദുർബലപ്പെടുത്താനോ ലംഘിക്കാനോ കഴിയാത്ത 'ചുവപ്പ്' രേഖ'യായിട്ടാണ് സഊദി അറേബ്യയുടെ പരമാധികാരം യു.എ.ഇ കണക്കാക്കുന്നതെന്നും പ്രസ്‌താവന വ്യക്തമാക്കി.

Bahrain and the UAE have criticized Israeli Prime Minister Netanyahu's recent statement, accusing him of violating international law and UN regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  2 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  2 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  2 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  2 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  2 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  2 days ago