HOME
DETAILS

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

  
February 09, 2025 | 6:33 PM

BJP Moves to Form New Government in Manipur

ഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിം​ഗ് രാജിവെച്ചതിനെ തുടർന്ന് പുതിയ സർക്കാരിന് നീക്കവുമായി ബിജെപി. ബിജെപി എംഎൽഎമാർ യോഗം ചേർന്ന് പുതിയ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. അതേസമയം, സംബിത് പാത്ര എംപി വീണ്ടും ഗവർണറെ കണ്ട സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന് ഉടൻ ഗവർണറുടെ ശുപാർശ ഉണ്ടാകില്ല. അതേസമയം, കാവൽ മുഖ്യമന്ത്രിയായി തുടരാൻ ബീരേൻ സിങ്ങിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാലിൽ സുരക്ഷാ വിന്യാസം വർധിപ്പിച്ചു. അതിനിടെ, നാളെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള ഉത്തരവും ഗവർണർ അസാധുവാക്കി. 

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ബിരേൻ സിം​ഗിന്റെ രാജി. വൈകുന്നേരത്തോടെ അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകി. ബിരേൻ സിം​ഗിനൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. 

കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി നിരന്തരം ആവശ്യം ഉയര്‍ന്നിരുന്നു. മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന കലാപത്തിന് പരിഹാരം കാണാത്തതും രാജിയിലേക്ക് നയിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്‌.

അതേസമയം, മണിപ്പൂരിന്റെ നല്ല ഭാവിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നുമാണ്‌ രാജിക്കത്തില്‍ ബിരേൻ സിം​ഗ് പറഞ്ഞിരിക്കുന്നത്.

Get the latest news on the political developments in Manipur as BJP makes moves to form a new government in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈക്കത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

മുസ്‌ലിംകള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ 'ഐ ലവ് മുഹമ്മദ്'എന്ന് ക്ഷേത്രച്ചുമരുകളില്‍ എഴുതിവെച്ചു; നാല് പേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍,  അറസ്റ്റിലായത് ഹിന്ദു യുവാക്കള്‍

National
  •  22 days ago
No Image

ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്; ലോകം വീണ്ടും ആണവ പന്തയത്തിലേക്ക്

International
  •  22 days ago
No Image

ഡിജിപിക്ക് പരാതി നല്‍കി; നടപടിയില്ല- പൊലിസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിയിലേക്ക്

Kerala
  •  22 days ago
No Image

സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ; പണം എവിടെയെന്ന് പ്രതിപക്ഷം

Kerala
  •  22 days ago
No Image

മഞ്ചേരി മെഡി. കോളജിൽ ബഗ്ഗി വാഹനം സമർപ്പിച്ച് എസ്.കെ.എസ്.എസ്.എഫ്; ദുരിതയാത്രക്ക് അറുതിയായി

Kerala
  •  22 days ago
No Image

ബഹ്‌റൈനില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി പക്ഷാഘാതംമൂലം മരിച്ചു

bahrain
  •  22 days ago
No Image

മില്ലുടമകളുടെ കടുംപിടിത്തത്തില്‍ സംഭരണം മുടങ്ങി; കര്‍ഷകര്‍ ചോദിക്കുന്നു; ഈ നെല്ല് സംഭരിക്കാൻ ആരുടെ കാലുപിടിക്കണം

Kerala
  •  22 days ago
No Image

അക്ഷരത്തെറ്റ് കാരണം പേരില്ല; ബംഗാളിലെ എസ്.ഐ.ആര്‍: മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  22 days ago
No Image

ഉംറ വിസ നിയമത്തില്‍ മാറ്റം: ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം സൗദിയില്‍ എത്തിയില്ലെങ്കില്‍ അസാധു; വിസാ എന്‍ട്രി കാലാവധി ഒരുമാസമായി കുറച്ചു | Umrah Visa

Saudi-arabia
  •  22 days ago